Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഈന്തപ്പഴ വിതരണം: എം.ശിവശങ്കറിനെ 11 മണിക്കൂർ ചോദ്യം ചെയ്ത് കസ്റ്റംസ്; നാളെ വീണ്ടും ചോദ്യം ചെയ്യും

ഈന്തപ്പഴ വിതരണം: എം.ശിവശങ്കറിനെ 11 മണിക്കൂർ ചോദ്യം ചെയ്ത് കസ്റ്റംസ്;  നാളെ വീണ്ടും ചോദ്യം ചെയ്യും
യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്തു സംസ്ഥാനത്ത് വിതരണം ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി. പതിനൊന്നു മണിക്കൂറിലേറെയാണ് കസ്റ്റംസ് ശിവശങ്കറെ ചോദ്യം ചെയ്തത്. ശിവശങ്കർ കസ്റ്റംസ് ഓഫീസിൽനിന്നും മടങ്ങി. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ രാവിലെ 10.30-ഓടെ തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി പത്ത് മണിയോടെയാണ് പൂർത്തിയായത്. 2017-ൽ യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം കേരളത്തിലെത്തിച്ച് വിതരണം ചെയ്തതിലായിരുന്നു ചോദ്യം ചെയ്യൽ. എം ശിവശങ്കറിന്‍റെ നി‍ർദേശ പ്രകാരമാണ് യു എഇ കോൺസുലേറ്റ് വഴി എത്തിയ ഈന്തപ്പഴം സാമൂഹിക ക്ഷേമ വകുപ്പ് വിവിധ അനാഥാലയങ്ങൾക്ക് വിതരണം ചെയ്തതെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് മൊഴിയെടുക്കൽ. ഈന്തപ്പഴ വിതരണത്തിന്‍റെ മറവിൽ സ്വപ്ന സുരേഷും കൂട്ടുപ്രതികളും സ്വർണക്കളളക്കടത്ത് നടത്തിയോയെന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. മാത്രവുമല്ല ഈന്തപ്പഴ വിതരണത്തിലുണ്ടായ പ്രോട്ടോക്കോൾ ലംഘനവും കസ്റ്റംസ് പരിശോധിക്കും.

Related articles

See all
Popular News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സംസ്ഥാന വ്യാപകമായി ഇന്ന് ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്; സംസ്ഥാനതല ഉദ്ഘാടനം മ...

Popular News

'കണക്ക് പറയേണ്ടത് പാര്‍ട്ടി പറഞ്ഞ് തന്നെ തീര്‍ക്കും'; ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കോ...

Popular News

'ചക്കക്കൊമ്പന്‍' ദൗത്യം ഇന്നും തുടരും; ചിന്നക്കനാല്‍ മേഖലയില്‍ നിരോധനാജ്ഞ

Save your stories

Sign in