Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കയ്യാങ്കളിയിലെ സുപ്രീംകോടതി വിധി : രാജിവയ്ക്കില്ലെന്ന് മന്ത്രി ശിവന്‍കുട്ടി

കയ്യാങ്കളിയിലെ സുപ്രീംകോടതി വിധി : രാജിവയ്ക്കില്ലെന്ന് മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളിക്കേസില്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജിവയ്ക്കില്ലെന്ന് മന്ത്രി.വി.ശിവന്‍കുട്ടി. വിചാരണക്കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്നും സുപ്രീംകോടതി മറ്റ് കാര്യങ്ങളിലേക്ക് കടന്നിട്ടില്ലെന്നും ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കേസില്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശിവന്‍കുട്ടിക്ക് മന്ത്രിയായി തുടരാന്‍ അർഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ശിവന്‍കുട്ടിയുടെ രാജി മുഖ്യമന്ത്രി ചോദിച്ചുവാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശിവന്‍കുട്ടി രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പിയും ആവശ്യപ്പെട്ടു. കേസിന് പൊതുപണം ഉപയോഗിച്ചതിനെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കണം. ഭരണഘടനയുടെ അന്തസും ആഭിജാത്യവും ഉയര്‍ത്തിക്കാട്ടിയ വിധിയാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി ശിവന്‍കുട്ടി ഉടന്‍ രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. താന്‍ നിരന്തരമായി നിയമപോരാ‍ട്ടം നടത്തിയിരുന്നില്ലെങ്കില്‍ കേസ് ഇല്ലാതാക്കുമായിരുന്നുവെന്നും അദ്ദേഹം  മാധ്യമങ്ങളോട് പറഞ്ഞു.

Related articles

See all
Popular News

"കേരളത്തിന് സാംസ്‌കാരിക അടിത്തറ നൽകിയത് ഗ്രന്ഥശാലാ പ്രസ്ഥാനം; പുതുതലമുറയെ ആകർഷിക്കാൻ ഗ്രന്...

Popular News

കണ്ണൂർ സി.പി.എമ്മിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നു; നേതൃത്വത്തിനെതിരെ അണികളിൽ അമർഷം

Popular News

പി.എം. ശ്രീയിൽ അടിതെറ്റിയെന്ന് സിപിഎം സെക്രട്ടേറിയറ്റിൽ വിമർശനം; ചർച്ചയ്ക്ക് തടയിട്ട് പിണറ...

Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Save your stories

Sign in