Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'ഞങ്ങൾക്ക് ഞായറാഴ്ച അഞ്ച് മണിവരെ കാത്തിരിക്കാൻ സമയമില്ല'; മോദിയുടെ ആഹ്വാനത്തെ ട്രോളി ശശി തരൂർ

'ഞങ്ങൾക്ക് ഞായറാഴ്ച അഞ്ച് മണിവരെ കാത്തിരിക്കാൻ സമയമില്ല'; മോദിയുടെ ആഹ്വാനത്തെ ട്രോളി ശശി തരൂർ
കൊവിഡ് കാലത്ത് പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കാൻ പാത്രങ്ങൾ കൂട്ടിയടിച്ച് ശബ്ദമുണ്ടാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ ട്രോളി ശശി തരൂർ എം.പി. മമ്മൂട്ടി ചിത്രം മായാവിയിലെ ഗാനരംഗം പങ്കുവെച്ചുകൊണ്ട് ട്വിറ്ററിലൂടെയായിരുന്നു തരൂരിന്‍റെ പരിഹാസം. 'രാജ്യത്ത് മറ്റുള്ളവർ നടപടികൾ സ്വീകരിക്കുന്നതിന് മുമ്പേയാണ് മലയാള സിനിമ. ഞങ്ങൾക്ക് ഞായറാഴ്ച അഞ്ച് മണിവരെ കാത്തിരിക്കാൻ സമയമില്ല'- ട്വീറ്റിനൊപ്പം തരൂർ കുറിച്ചു. https://twitter.com/ShashiTharoor/status/1240948186660786177 കോവിഡ് വ്യാപനം തടയാൻ ജനത കർഫ്യൂ പ്രഖ്യാപിക്കുകയാണെന്നും രാവിലെ ഏഴ് മണിമുതൽ രാത്രി ഒൻപത് വരെ ആളുകൾ വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്നും മോദി ആഹ്വാനം ചെയ്തിരുന്നു. ഇതിനെതിരെ വ്യാപകപരിഹാസമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in