Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലൈഫ് മിഷൻ ക്രമക്കേടിൽ സി ബി ഐ കേസെടുത്തു; സർക്കാരിന് തിരിച്ചടി | VIDEO

ലൈഫ് മിഷൻ ക്രമക്കേടിൽ സി ബി ഐ കേസെടുത്തു; സർക്കാരിന് തിരിച്ചടി | VIDEO
ലൈഫ് മിഷൻ ക്രമക്കേടിൽ സി ബി ഐ കേസെടുത്തു. കൊച്ചിയിലെ സിബിഐ കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ചു. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന് സിബിഐ അന്വേഷണം കനത്ത തിരിച്ചടിയാണ്. എഫ്.സി.ആർ.ഐ പ്രകാരമാണ് കേസ്. നിലവിൽ ആരേയും പ്രതിചേർത്തിട്ടില്ലെങ്കിലും വരുംദിവസങ്ങളില്‍ പലരെയും ചോദ്യം ചെയ്യാനും പ്രതിപ്പട്ടിക രൂപീകരിക്കാനുമാണ് സാധ്യത. വിദേശ സഹായം സ്വീകരിക്കുമ്പോൾ സംസ്ഥാന സർക്കാർ പ്രോട്ടോക്കോൾ പാലിച്ചോയെന്ന കാര്യവും കേസിലെ അഴിമതിയും സി.ബി.ഐ അന്വേഷിക്കും. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് യൂണി ടാക് ബിൽഡേഴ്സിന്‍റെ എറണാകുളം-തൃശൂർ ഓഫീസുകളിൽ സിബിഐ റെയ്ഡ് നടത്തി. കരാറുമായി ബന്ധപ്പെട്ട രേഖകളാണ് പരിശോധിച്ചത്. റെഡ് ക്രസന്‍റുമായുള്ള പണം ഇടപാടിന്‍റെ രേഖകളും അന്വേഷിച്ചു. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണ കരാർ യൂണിടാക്കിന് ലഭിച്ചതിന് പിന്നിൽ വൻ കോഴ ഇടപാടുകൾ നടന്നിട്ടുണ്ട് എന്നാണ് ആരോപണം. [embed]https://www.facebook.com/JaihindNewsChannel/videos/806228623537948/[/embed]

Related articles

See all
Popular News

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; അടുത്ത നാല് ദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

ദേശീയ ക്ഷീരദിനം: മില്‍മയുടെ വിവിധ ഡെയറികള്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം

Popular News

എഫ് -ട്യൂണ്‍ മേയ്ഡ് ഇന്‍ കാസര്‍ഗോഡ്? കസ്റ്റമര്‍ കെയര്‍ മൊബൈല്‍ നമ്പര്‍ കാസര്‍ഗോട്ടെ ഒരു സ്...

Popular News

കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായു ഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതി

Save your stories

Sign in