ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ട്രാന്‍സ്പോര്‍ട്ട് കരാറുകാരനായ എസ്.എസ്. ബിനുവാണ് അറസ്റ്റിലായത്.
സന്നിധാനത്തേക്ക് എത്തിക്കേണ്ട മില്‍മ നെയ്യ് മറിച്ചുവിറ്റതാണ് കേസ്. ഈ ക്രമക്കേടിലൂടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് രണ്ടര കോടി രൂപയുടെ നഷ്ടമുണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മില്‍മ നെയ്യ്ക്ക് പകരം വിപണിയില്‍ വിലകുറഞ്ഞ നെയ്യ് സന്നിധാനത്ത് എത്തിക്കുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ 'ശ്രീ വെങ്കിടേശ്വര ട്രേഡേഴ്സ്', 'ലിയോ ട്രേഡേഴ്സ്' എന്നീ രണ്ട് ഏജന്‍സികള്‍ക്കാണ് നെയ്യ് മറിച്ചുവിറ്റത്.
ശബരിമല മില്‍മ നെയ്യ് ക്രമക്കേടില്‍ ആദ്യ അറസ്റ്റ്; ട്രാന്‍സ്പോര്‍ട്ട് കരാറുകാരന്‍ ബിനു അറസ്റ്റിൽ