ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി മുരാരി ബാബു അന്തരിച്ചു
കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ കവര്‍ന്ന കേസിലെ പ്രതിയും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബു (54) അന്തരിച്ചു. അര്‍ബുദബാധയെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. കഴിഞ്ഞ മൂന്ന് മാസമായി അദ്ദേഹം ചികിത്സയിലായിരുന്നു.
ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്പം എന്നിവയിലെ സ്വര്‍ണം കവര്‍ന്ന കേസിലെ രണ്ടാം പ്രതിയായിരുന്നു മുരാരി ബാബു. 90 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കൊല്ലം വിജിലന്‍സ് കോടതിയാണ് ഇദ്ദേഹത്തിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. കേസിലെ ജാമ്യം ലഭിച്ച ആദ്യ പ്രതിയും ഇദ്ദേഹമാണ്. കേസില്‍ താന്‍ ഒരു കണ്ണിയാണെന്നും, ദേവസ്വം ബോര്‍ഡ് ഉന്നതരുടെ അറിവോടെയാണ് കാര്യങ്ങള്‍ നടന്നതെന്നുമാണ് ഇദ്ദേഹം മൊഴി നല്‍കിയിരുന്നത്.
സാധാരണ കുടുംബത്തില്‍ ജനിച്ച മുരാരി ബാബു, സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷനില്‍ അംഗമായിരുന്നു. ആദ്യം പോലീസ് കോണ്‍സ്റ്റബിളായി സേവനമനുഷ്ഠിച്ചെങ്കിലും പരിശീലനം പൂര്‍ത്തിയാക്കിയില്ല. 1997-ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലിയില്‍ പ്രവേശിച്ചു. ഏറ്റുമാനൂര്‍, വൈക്കം, തിരുനക്കര തുടങ്ങിയ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ 'സ്‌പെഷ്യല്‍ ഓഫീസര്‍' ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡിലെ സേവനകാലയളവില്‍ അമിതമായി സമ്പാദ്യം ഉണ്ടാക്കിയതായി അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.