Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശബരിമലയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരവാദി മുഖ്യമന്ത്രി : ഡോ. ശൂരനാട് രാജശേഖരൻ

ശബരിമലയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരവാദി മുഖ്യമന്ത്രി : ഡോ. ശൂരനാട് രാജശേഖരൻ
  തിരുവനന്തപുരം : ശബരിമലയിൽ ഇപ്പോൾ ഒരു പ്രശ്നവും ഇല്ല എന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് യത്ഥാർത്ഥ പ്രശ്നമെന്നും ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതിന്‍റെ പൂർണ്ണ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണന്നും കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ഡോ. ശൂരനാട് രാജശേഖരൻ. വിശ്വാസികളുടെ മേൽ അവിശ്വാസം അടിച്ചേൽപിക്കാൻ മുഖ്യമന്ത്രി തന്‍റെ പദവി ദുരുപയോഗം ചെയ്തു. ശബരിമലയിലെ ആചാര അനുഷ്ടാനങ്ങൾ സംരക്ഷിക്കാൻ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിയമ പോരാട്ടം നടത്തിയ സർക്കാരായിരുന്നു യു.ഡി.എഫിന്‍റേത്. എന്നാൽ ഇതിന് കടക വിരുദ്ധമായി യുവതികളെ ശബരിമലയിൽ കയറ്റണം എന്ന നിലപാടാണ് വി.എസ് അച്ചുതാനന്ദൻ സർക്കാരും പിണറായി സർക്കാരും സ്വീകരിച്ചത്. ഇരുട്ടിന്‍റെ മറവിൽ ആക്റ്റിവിസ്റ്റുകളായ യുവതികളെ പോലിസ് സംരക്ഷണയിൽ ശബരിമലയിൽ കയറ്റാൻ ചുക്കാൻ പിടിച്ചത് പിണറായി വിജയൻ ആയിരുന്നു. ആക്റ്റിവിസ്റ്റുകളെ കയറ്റിയതിനുശേഷം, എ.കെ.ജി സെന്ററിന്റെ നേതൃത്വത്തിൽ പി.ആർ. ഏജൻസികളുടെ സഹായത്തോടെ പിണറായിയെ കേരളത്തിന്റെ പുതിയ നവോത്ഥാന നായകനാക്കാൻ ശ്രമം നടന്നു. സംസ്ഥാന ഖജനാവിൽ നിന്ന് കോടികൾ ചെലവാക്കി നടത്തിയ വനിത മതിൽ വിശ്വാസികൾക്കെതിരെ ഇടതുമുന്നണിയുടെ ശക്തി പ്രകടനം ആയിരുന്നു. ശബരിമല വിഷയത്തിൽ അൽപമെങ്കിലും ആത്മാർത്ഥ ഉണ്ടങ്കിൽ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പിൻവലിക്കുകയാണ് വേണ്ടതെന്നും ഡോ. ശൂരനാട് രാജശേഖരൻ അഭിപ്രായപ്പെട്ടു.

Related articles

See all
Popular News

"ഊരിയ വാൾ ഉറയിലിടണം"; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Popular News

ചിന്നക്കനാലിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചതോ...

Popular News

അട്ടപ്പാടി–മണ്ണാർക്കാട് പട്ടികജാതി ഫണ്ട് തട്ടിപ്പ്: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; വിജിലൻസ...

Popular News

ഇന്നും രക്ഷയില്ല; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചുവെന്ന് CCF

Save your stories

Sign in