Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

താലിബാനെ പിന്തുണച്ച് റിപ്പബ്ലിക് ടിവി; അർണബിനെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് സോഷ്യല്‍ മീഡിയ, പ്രതിഷേധം

താലിബാനെ പിന്തുണച്ച് റിപ്പബ്ലിക് ടിവി; അർണബിനെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് സോഷ്യല്‍ മീഡിയ, പ്രതിഷേധം
  ന്യൂഡല്‍ഹി : താലിബാന് പിന്തുണ അര്‍പ്പിച്ചുകൊണ്ടുള്ള ഹാഷ് ടാഗ് പങ്കുവെച്ചെന്ന് കാട്ടി റിപ്പബ്ലിക് ടിവിക്കെതിരെ പ്രതിഷേധം.  റിപ്പബ്ലിക് ടിവിക്കും അര്‍ണബ് ഗോസ്വാമിക്കുമെതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പെയ്ന്‍ ആരംഭിച്ചു. ചാനലും അര്‍ണബും പരസ്യമായി താലിബാന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണെന്നും ട്വിറ്ററില്‍ ഒരുവിഭാഗം ആളുകള്‍ ആരോപിച്ചു. നിരവധി പേരാണ് അര്‍ണാബിനെതിരെ ട്വിറ്ററിലൂടെ രംഗത്ത് എത്തിയിരിക്കുന്നത്. താലിബാനെക്കുറിച്ചും അഫ്ഗാനിസ്ഥാനെക്കുറിച്ചും റിപ്പബ്ലിക് ടിവിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ നിന്ന് പോസ്റ്റ് ചെയ്ത വാര്‍ത്തകളില്‍ ഒന്നില്‍ 'റിപ്പബ്ലിക് വിത്ത് താലിബാന്‍' എന്ന ഹാഷ് ടാഗ് ഉപയോഗിച്ചിരുന്നു. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നത്. ഇത്തരം ഗുരുതരമായ തെറ്റ് ചെയ്തിട്ടും എന്തുകൊണ്ടാണ് അര്‍ണാബിനെ അറസ്റ്റ് ചെയ്യാത്തതെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. അസം അടക്കമുള്ള സംസ്ഥാനങ്ങളില്‍ താലിബാനെ പിന്തുണച്ചെന്നാരോപിച്ച്‌ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. റിപ്പബ്ലിക് ടിവി തന്നെ താലിബാനൊപ്പമാണെന്ന തരത്തില്‍ ട്വീറ്റ് ചെയ്തിട്ടും എന്താണ് അറസ്റ്റ് ചെയ്യാത്തതെന്നാണ് ട്വിറ്ററില്‍ ഹാഷ്ടാഗ് പങ്കുവെച്ചുകൊണ്ടു ചോദിക്കുന്നത്.   https://twitter.com/NirupamAxom/status/1429305945885077504

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഗ്രാമീണ രാജസ്ഥാൻ പിടിച്ചെടുത്ത് കോൺഗ്രസ്; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി; ഗെഹ്‌ലോട്ട്-പ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Save your stories

Sign in