Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശിവശങ്കറിനെ തിരിച്ചെടുക്കാന്‍ ശുപാർശ; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

ശിവശങ്കറിനെ തിരിച്ചെടുക്കാന്‍ ശുപാർശ; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്
  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ  മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ തിരിച്ചെടുക്കാന്‍ ഉദ്യോഗസ്ഥതല സമിതിയുടെ ശുപാര്‍ശ. ഏറെ കോളിളക്കം സൃഷ്ടിച്ച സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ ശിവശങ്കറിനെ  2019 ജൂലൈ 14നാണ് സസ്‌പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രിയാണ് തിരിച്ചെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. രണ്ട് വര്‍ഷത്തിലധികമായി ശിവശങ്കർ സസ്‌പെന്‍ഷനിലാണ്. ഐഎഎസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ ആറ് മാസം കൂടുമ്പോള്‍ പുനഃപരിശോധിക്കുന്ന രീതിയുണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ഇത് പരിശോധിക്കുക. മുഖ്യമന്ത്രിയായിരിക്കും ശിവശങ്കറിന്‍റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. സ്വർണ്ണക്കടത്ത് കേസിലെ 29-ാം പ്രതിയാണ് ശിവശങ്കർ. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത ഡോളര്‍ കടത്ത് കേസിലും ശിവശങ്കർ പ്രതിയാണ്. ഈ കേസിന്‍റെ വിശദാംശങ്ങള്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി കസ്റ്റംസില്‍ നിന്ന് തേടിയിരുന്നു. ഡിസംബര്‍ 30 നകം വിശദാംശങ്ങള്‍ നല്‍കാനാണ് ആവശ്യപ്പെത്. എന്നാല്‍ കസ്റ്റംസിന്‍റെ ഭാഗത്തുനിന്ന് പ്രതികരണവും ഉണ്ടായില്ല.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in