Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വായ്പകള്‍ക്ക് മൊറട്ടോറിയം സാധാരണക്കാര്‍ക്ക് ആശ്വാസമാകില്ല, വേണ്ടത് കടാശ്വാസ പദ്ധതി; നിർമ്മല സീതാരാമന് ഹൈബി ഈഡന്‍ എം.പി കത്ത് നൽകി

വായ്പകള്‍ക്ക് മൊറട്ടോറിയം സാധാരണക്കാര്‍ക്ക് ആശ്വാസമാകില്ല, വേണ്ടത് കടാശ്വാസ പദ്ധതി; നിർമ്മല സീതാരാമന് ഹൈബി ഈഡന്‍ എം.പി കത്ത് നൽകി
കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് ദുരിതത്തിലായ ജനങ്ങളുടെ ലോണുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച റിസർവ്വ് ബാങ്ക് നടപടി സ്വാഗതാർഹമാണെന്നും എന്നാൽ ആ കാലയളവിലെ പലിശയും അധികപലിശയും കടാശ്വാസമായി അനുവദിച്ചാൽ മാത്രമേ അത് സാധാരണക്കാർക്ക് ഗുണകരമാകുകയുള്ളൂവെന്നും ഹൈബി ഈഡൻ എം.പി.  ഈ സാഹചര്യത്തിൽ സർക്കാർ കടാശ്വാസ പദ്ധതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമന്‌ അദ്ദേഹം  കത്ത് നല്‍കി. മൂന്ന് മാസം ലോൺ അടവിൽ നിന്ന് മോചിതരാകുന്നവർ മൂന്ന് മാസങ്ങൾക്ക് ശേഷം അധിക ബാധ്യത (അധികപ്പലിശയായോ, പിഴപ്പലിശയായോ)ഏൽക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഈ മൂന്ന് മാസത്തെ തിരിച്ചടവ് തുക മറ്റൊരു ബാധ്യത ആയി മാറും എന്നതാണ് മനസിലാക്കാൻ സാധിക്കുന്നത്. 2020 ജനുവരി മാസം വരെ ലോൺ തിരിച്ചടവ് മുടക്കം വരുത്താത്തവരുടെ ഈ മൂന്നു മാസത്തെ പലിശ കടാശ്വാസമായി ബാങ്കുകൾക്ക് അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഹൈബി ഈഡൻ പറഞ്ഞു. ഹൈബി ഈഡന്‍ എം.പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം റിസർവ്വ് ബാങ്ക് എല്ലാ ലോണുകൾക്കും 3 മാസത്തെ മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിന് ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വലിയ ദുരന്തത്തെ അതിജീവിച്ചെത്തുന്നവർക്ക് ഈ മൊറട്ടോറിയം ഏതെങ്കിലും രീതിയിൽ ആശ്വാസമാകുമോ?? മൂന്ന് മാസം ലോൺ അടവിൽ നിന്ന് മോചിതരാകുന്നവർ മൂന്ന് മാസങ്ങൾക്ക് ശേഷം അധിക ബാധ്യത (അധികപ്പലിശയായോ, പിഴപ്പലിശയായോ)ഏൽക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഈ മൂന്ന് മാസത്തെ തിരിച്ചടവ് തുക മറ്റൊരു ബാധ്യത ആയി മാറും എന്നതാണ് മനസിലാക്കാൻ സാധിക്കുന്നത്. നമുക്ക് ആവശ്യം കടാശ്വാസ പദ്ധതിയാണ്. 2020 ജനുവരി മാസം വരെ ലോൺ തിരിച്ചടവ് മുടക്കം വരുത്താത്തവരുടെ ഈ മൂന്നു മാസത്തെ പലിശ കടാശ്വാസമായി ബാങ്കുകൾക്ക് അനുവദിക്കാൻ സർക്കാർ തയ്യാറാകണം. എന്നാൽ മാത്രമേ അത് സാധാരണക്കാർക്ക് ഗുണകരമാവുകയുള്ളു. ഈ ആവശ്യം ചൂണ്ടിക്കാട്ടി ബഹു. കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമന് കത്ത് നൽകിയിട്ടുണ്ട്.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in