Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കിനിടെ കുഴഞ്ഞു വീണ് മരിച്ച സുരേന്ദ്രന്‍റെ കുടുംബത്തിന് ജോലിയും നഷ്ടപരിഹാരവും നല്‍കണം; രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

കെഎസ്ആര്‍ടിസി  മിന്നല്‍ പണിമുടക്കിനിടെ കുഴഞ്ഞു വീണ് മരിച്ച സുരേന്ദ്രന്‍റെ കുടുംബത്തിന് ജോലിയും നഷ്ടപരിഹാരവും നല്‍കണം; രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനിടെ  കിഴക്കേക്കോട്ട ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞ് വീഴുകയും  തക്ക സമയത്ത്  ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മരിക്കുകയും ചെയ്ത  സുരേന്ദ്രന്‍റെ കുടുംബത്തിന് പരമാവധി നഷ്ടപരിഹാരവും  കുടുംബത്തിലൊരാള്‍ക്ക്  സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നാവശ്യപ്പെട്ട്  പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. അതോടൊപ്പ ജില്ലാ സഹകരണ ബാങ്കിന്റെ പേട്ട ശാഖയിലുള്ള ഇവരുടെ വായ്പാ കുടിശിക എഴുതിത്തള്ളണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മരിച്ച സുരേന്ദ്രന്‍റെ ഭാര്യയും കുടംബാംഗങ്ങളും  പ്രതിപക്ഷനേതാവിനെ സന്ദര്‍ശിച്ച്    ഇക്കാര്യത്തില്‍ നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. പൊലീസ് ഉള്‍പ്പെടയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചയും പരാജയവും കാരണമാണ് സുരേന്ദ്രന്‍റെ വിലപ്പെട്ട ജീവന്‍ നഷ്ടമായത്.   സുരേന്ദ്രന്‍റെ കുടംബത്തിന്‍റെ അവസ്ഥ വളരെ ദയനീയമാണെന്നും   പ്രതിപക്ഷനേതാവ് കത്തില്‍ സൂചിപ്പിക്കുന്നു. ഗതാഗത മന്ത്രിയുള്‍പ്പെടയുള്ള സംസ്ഥാനത്തിന്‍റെ മുഴുവന്‍ മന്ത്രിമാരും വകുപ്പ് തലവന്‍മാരും   തലസ്ഥാനത്ത് ഉള്ള സമയത്താണ്  ഈ ദാരുണ സംഭവം നടന്നത്.   കെഎസ്ആര്‍ടി സി മിന്നല്‍  പണിമുടക്ക് മൂലം സൂരേന്ദ്രന്‍ കുഴഞ്ഞ് വീഴുന്നതും, അദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുന്നതും ചാനലുകള്‍ ലൈവ് ആയി കവറേജ് നല്‍കിയിട്ട് പോലും തക്ക സമയത്തിനിടപെടാനും  ജീവന്‍ രക്ഷിക്കാനും കഴിയാതെ പോയത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയും അലംഭാവവും മൂലമാണെന്നും രമേശ്  ചെന്നിത്തല കത്തില്‍  വ്യക്തമാക്കുന്നു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in