Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'കണ്ണൂരിലെ കോൺഗ്രസുകാരുടെ അഭിമാനമാണ് ഈ മന്ദിരം' ; അഭിനന്ദിച്ച് രമേശ് ചെന്നിത്തല

'കണ്ണൂരിലെ കോൺഗ്രസുകാരുടെ അഭിമാനമാണ് ഈ മന്ദിരം' ; അഭിനന്ദിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം : കണ്ണൂർ ജില്ലയിലെ  ഡിസിസിയുടെ ആസ്ഥാനമന്ദിരം കോൺഗ്രസ് പ്രവർത്തകരുടെ അഭിമാനമാണെന്ന് രമേശ് ചെന്നിത്തല. ഓൺലൈന്‍ ഉദ്ഘാടനത്തിന് സൂം മീറ്റിംഗില്‍ പങ്കെടുക്കുന്ന ചിത്രമുള്‍പ്പടെ അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും  ചടങ്ങില്‍ നിന്ന് വിട്ടുനിന്നുവെന്ന വാർത്തകള്‍ പ്രചരിക്കുമ്പോഴാണ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് . 'ശ്രീ രാഹുൽ ഗാന്ധി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്ത കണ്ണൂർ ഡിസിസി യുടെ പുതിയ ആസ്ഥാനമന്ദിരത്തിൻ്റെ ഉദ്ഘാടനചടങ്ങിൽ സൂം മീറ്റിംഗ് വഴി പങ്കെടുത്തു. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ എല്ലാ ഭാരവാഹികൾക്കും മുൻകൈയെടുത്ത് പ്രവർത്തിച്ച ഡിസിസി പ്രസിഡന്‍റ് ശ്രീ സതീശൻ പാച്ചേനിക്ക് എന്‍റെ പ്രത്യേക അഭിനന്ദനങ്ങള്‍' - രമേശ് ചെന്നിത്തല കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരുപം :
ശ്രീ രാഹുൽ ഗാന്ധി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്ത കണ്ണൂർ ഡിസിസി യുടെ പുതിയ ആസ്ഥാനമന്ദിരത്തിന്‍റെ ഉദ്ഘാടനചടങ്ങിൽ zoom meeting വഴി പങ്കെടുത്തു. കണ്ണൂർ ജില്ലയിലെ കോൺഗ്രസുകാർക്ക് അഭിമാനമാണ് ഈ മന്ദിരം.കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ എല്ലാ ഭാരവാഹികൾക്കും എൻ്റെ അഭിനന്ദനങ്ങൾ. ഈ മനോഹരമായ മന്ദിരം ഒരുക്കി തീർക്കുവാൻ മുൻകൈയെടുത്ത് പ്രവർത്തിച്ച ഡിസിസി പ്രസിഡന്‍റ് ശ്രീ സതീശൻ പാച്ചേനി ക്ക് എന്‍റെ പ്രത്യേക അഭിനന്ദനങ്ങൾ.

Related articles

See all
Popular News

'നേതാക്കള്‍ കൈകൊടുത്ത് പിരിയും, ആ വൃദ്ധമാതാവും ഭാര്യയും കുട്ടികളും ജീവിതാവസാനംവരെ അയാളെ കാ...

Popular News

റാസല്‍ഖൈമ ബസപകടം; മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയ...

Popular News

അതിജീവിതകള്‍ക്ക് സമഗ്ര പിന്തുണയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കാന്‍ 'SPEAK UP TO STAND...

Save your stories

Sign in