Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മുഖ്യമന്ത്രിയുടെ ഇഷ്ടക്കാര്‍ക്ക് രാജ്യസഭാ സീറ്റ് ; സിപിഎമ്മിലും മുന്നണിക്കുള്ളിലും അതൃപ്തി

മുഖ്യമന്ത്രിയുടെ ഇഷ്ടക്കാര്‍ക്ക് രാജ്യസഭാ സീറ്റ് ; സിപിഎമ്മിലും മുന്നണിക്കുള്ളിലും അതൃപ്തി
  തിരുവനന്തപുരം :  മുഖ്യമന്ത്രിയുടെ ഇഷ്ടക്കാര്‍ക്ക് രാജ്യസഭാ സീറ്റുകള്‍ നല്‍കിയതില്‍ സിപിഎമ്മിനുള്ളിലും മുന്നണിക്കുള്ളിലും കടുത്ത അതൃപ്തി. ജോണ്‍ ബ്രിട്ടാസിനുള്‍പ്പെടെ സീറ്റ് നല്‍കിയതിനെതിരെയാണ് പ്രതിഷേധം. കെ.കെ രാഗേഷിനെയും എ.എ റഹീമിനേയും ഉള്‍പ്പെടെ തഴഞ്ഞതിനെതിരെയും പ്രവർത്തകർ  രംഗത്തെത്തി. കര്‍ഷകസമരത്തിലടക്കം സജീവമായിരുന്ന കെ.കെ രാഗേഷിനെ പാര്‍ട്ടി അവഗണിക്കുകയായിരുന്നു. കഴിഞ്ഞതവണ എളമരം കരീമിന് അവസരം നല്‍കിയപ്പോള്‍ ഒഴിവാക്കപ്പെട്ട ഇടതുസഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിനും ഇത്തവണ അവസരം നിഷേധിച്ചു. പാര്‍ട്ടി കേന്ദ്രനേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എം.എ ബേബി ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളും നിയമസഭ തിരഞ്ഞെടുപ്പില്‍ ഒഴിവാക്കപ്പെട്ട തോമസ് ഐസക്കും പരിഗണിക്കപ്പെട്ടില്ല. മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യമായിരുന്നു സ്വന്തം മാധ്യമ ഉപദേഷ്ടാവും കൈരളി ടിവി എംഡിയുമായ ജോണ്‍ ബ്രിട്ടാസിന്‍റേയും സ്ഥാനാർത്ഥിത്വത്തിനുപിന്നില്‍. ദേശാഭിമാനിയുടെ ഡല്‍ഹി ബ്യൂറോ ചീഫായിരുന്നു ജോൺ ബ്രിട്ടാസ്. പിന്നീട് കൈരളി ടിവി തുടങ്ങിയപ്പോൾ ചാനലിന്‍റെ ചീഫ് എഡിറ്ററും പിന്നീട് എംഡിയുമായി. ഡല്‍ഹിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖരെ കാണാനെത്തുമ്പോൾ എപ്പോഴും മുഖ്യ ഉപദേഷ്ടാക്കളിലൊരാളായ ജോൺ ബ്രിട്ടാസും ഒപ്പമുണ്ടാകാറുണ്ട്. അതേസമയം കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 20- വരെയാണ് പത്രിക നൽകാനുള്ള തീയതി. തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ഒഴിവായേക്കും.

Related articles

See all
Popular News

"ഊരിയ വാൾ ഉറയിലിടണം"; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Popular News

ചിന്നക്കനാലിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചതോ...

Popular News

അട്ടപ്പാടി–മണ്ണാർക്കാട് പട്ടികജാതി ഫണ്ട് തട്ടിപ്പ്: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; വിജിലൻസ...

Popular News

ഇന്നും രക്ഷയില്ല; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചുവെന്ന് CCF

Save your stories

Sign in