Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇന്ധന നികുതിയില്‍ ഇളവ് നല്‍കി രാജസ്ഥാന്‍ സർക്കാർ ; പെട്രോളിന് നാലും ഡീസലിന് അഞ്ച് രൂപയും കുറച്ചു

ഇന്ധന നികുതിയില്‍ ഇളവ് നല്‍കി രാജസ്ഥാന്‍ സർക്കാർ ; പെട്രോളിന് നാലും ഡീസലിന് അഞ്ച് രൂപയും കുറച്ചു
ജയ്പൂര്‍ : ഇന്ധന നികുതിയില്‍  ഇളവ് നല്‍കി രാജസ്ഥാന്‍ സര്‍ക്കാര്‍. പെട്രോളിന് 4 രൂപയും, ഡീസലിന് അഞ്ച് രൂപയുമാണ് സംസ്ഥാനത്തിന്‍റെ മൂല്യവര്‍ദ്ധന നികുതിയില്‍ രാജസ്ഥാന്‍ കുറവ് വരുത്തിയത്. പുതുക്കിയ വില ഇന്ന്  അര്‍ദ്ധരാത്രി മുതല്‍ നിലവില്‍വരുമെന്ന് മുഖ്യമന്ത്രി അശോക് ഖലോട്ട് ട്വീറ്റ് ചെയ്തു. അതേ സമയം ഇന്ധന നികുതിയില്‍ വരുത്തിയ ഈ കുറവ് രാജസ്ഥാന്‍ സംസ്ഥാനത്തിന് വര്‍ഷത്തില്‍ 3800 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് മുഖ്യമന്ത്രി അശോക് ഖലോട്ടിന്‍റെ വസതിയില്‍ ചേര്‍ന്ന രാജസ്ഥാന്‍ മന്ത്രിസഭ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. തിങ്കളാഴ്ച അശോക് ഖലോട്ട് കേന്ദ്രം വീണ്ടും എക്സൈസ് ഡ്യൂട്ടി കുറച്ച് ഇന്ധന വിലയില്‍ ജനത്തിന് ആശ്വാസം നല്‍കണമെന്ന് പ്രസ്താവിച്ചിരുന്നു. കേന്ദ്രം വീണ്ടും കുറച്ചാല്‍ സംസ്ഥാനം കുറയ്ക്കുമെന്നാണ് ഖലോട്ട് പറഞ്ഞത്. 2022 ലെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ധന വില വീണ്ടും വര്‍ദ്ധിക്കുമെന്നും ഖലോട്ട് തിങ്കളാഴ്ച പറഞ്ഞിരുന്നു.  

Related articles

See all
Popular News

യുപി നിയമസഭാ തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനത്തിൽ എസ്പി-കോൺഗ്രസ് പ്രാഥമിക ധാരണ; അന്തിമ തീരുമാന...

Popular News

പാകിസ്താനെ ചൈന സഹായിച്ചോ? ഭീകരാക്രമണത്തിന് മുന്‍പ് പഹല്‍ഗാമില്‍ ചൈനീസ് ഉപഗ്രഹ നീക്കങ്ങള്‍;...

Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഡൽഹിയിൽ ബിഎസ്-6 വാഹനങ്ങൾ മാത്രം മതി: കർശന നിലപാടുമായി സുപ്രീംകോടതി

Save your stories

Sign in