Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങ് ഉച്ചക്ക് 12 മണിക്ക്

രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങ് ഉച്ചക്ക് 12 മണിക്ക്
തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞടുപ്പില്‍ വിജയിച്ച യുഡഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ശങ്കരനാരായണന്‍ തമ്പി ഹാളില്‍വെച്ച് രാവിലെ 12 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുക്കപ്പെട്ട യു ആര്‍ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നിയുക്ത എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ എഎന്‍ ഷംസീര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. പാലക്കാട് 18724 വോട്ടുകള്‍ക്കാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജയം. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും വ്യക്തമായ ആധിപത്യം നേടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നേറിയത്. അതെസമയം രാഹുലിന് വന്‍ സ്വീകരണമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുക്കുന്നത്. രാഹുലിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സന്ദീപ് വാര്യര്‍ പങ്കെടുക്കും. ചേലക്കരയില്‍ എംഎല്‍എ കെ രാധാകൃഷ്ണനും പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചതിന് പിന്നാലെയാണ് ഈ രണ്ട് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടത്തിയത്.

Related articles

See all
Popular News

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്‌പെൻഷൻ

Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Popular News

പി.എസ്.സി പിരിച്ചുവിടൽ വിവാദം: ചട്ടപ്രകാരമല്ലെന്ന് സ്പീക്കർ; പ്രതിപക്ഷത്തിന്റെ സബ്മിഷന് അന...

Popular News

ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ പുതിയ നിയമം; ബിൽ പണിപ്പുരയിലെന്ന് ആരോഗ്യമന്ത്...

Save your stories

Sign in