Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പാലക്കാടിനെ പ്രകമ്പനംകൊള്ളിച്ച്  രാഹുൽ ഗാന്ധിയുടെ റോഡ് ഷോ ; അണിനിരന്ന് ആയിരങ്ങള്‍

പാലക്കാടിനെ പ്രകമ്പനംകൊള്ളിച്ച്  രാഹുൽ ഗാന്ധിയുടെ റോഡ് ഷോ ; അണിനിരന്ന് ആയിരങ്ങള്‍
  പാലക്കാട് : പാലക്കാടിനെ പ്രകമ്പനംകൊള്ളിച്ച്  രാഹുൽ ഗാന്ധിയുടെ റോഡ് ഷോ. പാലക്കാട് മുതൽ തൃത്താല വരെയുള്ള റോഡ് ഷോയില്‍ ആയിരങ്ങള്‍ അണിനിരന്നു. സ്വീകരണവേദികളിലുടനീളം കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്കെതിരെ രൂക്ഷവിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. ഇന്ധനമില്ലാത്ത കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. പാലക്കാട് റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു. അദ്ദേഹം. സെക്രട്ടേറിയേറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾക്ക് മുട്ടിൽ ഇഴയേണ്ടി വന്ന ഗതികേട് യുഡിഎഫ് അധികാരത്തിൽ വന്നാൽ ഉണ്ടാവില്ല. കേരളത്തിലെ പ്രശ്നങ്ങളില്‍ പരിഹാരം കാണാന്‍ എൽഡിഎഫിന് കഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കും എന്നതിൽ സംശയമില്ല. സ്ഥാനാർത്ഥികളില്‍ 55 ശതമാനത്തിലേറെപ്പേർ യുവാക്കളാണ്. ഏറ്റവും അനുഭവസമ്പത്തും മികച്ച പട്ടികയും കോൺഗ്രസിന്‍റേതാണ്. കേരളത്തെ വിഭജിക്കാൻ ഒരു ശക്തിയെയും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

"ഊരിയ വാൾ ഉറയിലിടണം"; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Popular News

ചിന്നക്കനാലിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചതോ...

Popular News

അട്ടപ്പാടി–മണ്ണാർക്കാട് പട്ടികജാതി ഫണ്ട് തട്ടിപ്പ്: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; വിജിലൻസ...

Popular News

ഇന്നും രക്ഷയില്ല; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചുവെന്ന് CCF

Save your stories

Sign in