Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

രാഹുൽ ഗാന്ധിയുടേയും ഉമ്മൻ ചാണ്ടിയുടേയും ഇടപെടല്‍ തുണയായി; മൈസൂർ സ്പീച്ച് ആൻഡ് ഹിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും കേരളത്തിലെത്തി; നന്ദി പറഞ്ഞ് സംഘം| VIDEO

രാഹുൽ ഗാന്ധിയുടേയും ഉമ്മൻ ചാണ്ടിയുടേയും ഇടപെടല്‍ തുണയായി; മൈസൂർ സ്പീച്ച് ആൻഡ് ഹിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും കേരളത്തിലെത്തി; നന്ദി പറഞ്ഞ് സംഘം| VIDEO
  നിരവധി ദിവസങ്ങളുടെ കാത്തിരിപ്പിനുശേഷം മൈസൂർ സ്പീച്ച് ആൻഡ് ഹിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും കേരളത്തിലെത്തി. രാഹുല്‍ ഗാന്ധിയുടേയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും ഇടപെടലാണ് ഇവർക്ക് തുണയായത്. വിഷയം  പലതവണ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഭിന്നശേഷിക്കാരായ കുട്ടികളും, രക്ഷിതാക്കളും മൈസൂരിൽ തന്നെ തുടരേണ്ടി വരികയായിരുന്നു. ഒടുവിൽ ഇവരുടെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി  അജ്മൽ വണ്ടൂർ വിഷയം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും രാഹുൽ ഗാന്ധിയുടെ ഓഫീസിന്‍റേയും ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്‍റ് ബി. വി ശ്രീനിവാസ്  മൈസൂരിൽ ഇവര്‍ക്ക് ആവശ്യമുള്ള ഭക്ഷണസാധനങ്ങൾ എത്തിച്ചു നൽകി. കേരളത്തിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും ഉമ്മന്‍ചാണ്ടിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. മടക്കയാത്രയ്ക്കുവേണ്ട  നടപടികൾ സ്വീകരിക്കുമെന്ന് ഉമ്മൻചാണ്ടി  ഉറപ്പുനൽകി. അദ്ദേഹം  വയനാട് കളക്ടറുമായി ബന്ധപ്പെട്ട് സംഘം വയനാട്ടിലെത്തിയാൽ അവിടെ നിന്ന്  വീടുകളിലേക്ക് പോകാനുള്ള യാത്രാനുമതി ലഭ്യമാക്കുകയും വീടുകളിലേക്കെത്താന്‍ വാഹനങ്ങളും ക്രമീകരിച്ച് നല്‍കുകയായിരുന്നു.  അതേസമയം വീടുകളിലെത്തി ഇത്തരം കുട്ടികളുടെയും രക്ഷിതാക്കളുടെയും പരിശോധന ഉൾപ്പെടെ അതാത് സ്ഥലങ്ങളിലെ ആരോഗ്യപ്രവർത്തകർ നിർവഹിക്കുമെന്ന് അധികൃതർ അറിയിച്ചു. https://www.youtube.com/watch?v=QmHkjJsRwDI    

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in