Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നിയമസഭാ തിരഞ്ഞെടുപ്പ്; രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്ന് ജമ്മു കശ്മീരില്‍

നിയമസഭാ തിരഞ്ഞെടുപ്പ്;  രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്ന് ജമ്മു കശ്മീരില്‍
  ജമ്മു കശ്മീർ: കേന്ദ്രഭരണപ്രദേശത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരുക്കങ്ങള്‍ പരിശോധിക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെയും ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. ഇന്ന് വൈകീട്ട് ശ്രീനഗര്‍ സന്ദർശിച്ച ശേഷം നാളെ ഇരുവരും ജമ്മു സന്ദര്‍ശിക്കും. പ്രാദേശിക പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി എന്നിവയുമായുള്ള സഖ്യത്തിന്‍റെ സാധ്യതകളും ചര്‍ച്ച ചെയ്യും. 2014ലാണ് ജമ്മുകശ്മീരില്‍ അവസാനമായി നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ സർവ്വസജ്ജമാക്കാനാണ് ഇരുവരുടെയും സന്ദർശനം. ഇന്ന് ജമ്മുവിലെത്തി പ്രധാനപ്പെട്ട നേതാക്കളെ കാണുന്ന രാഹുലും ഖാർഗെയും നാളെ ശ്രീനഗറിലേക്ക് തിരിക്കും. എല്ലാ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേട്ട ശേഷം കൂടുതൽ വിശാലമായ തിരഞ്ഞെടുപ്പ് പദ്ധതികളിലേക്ക് പാർട്ടി കടക്കും. ആഗസ്റ്റ് 16നാണ് ജമ്മു കശ്മീർ, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിച്ചത്. സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. 90 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒക്ടോബർ നാലിനാണ്. ജമ്മു കശ്മീരിൽ ഒന്നാം ഘട്ടത്തിൽ 24 സീറ്റിലും രണ്ടിൽ 26 സീറ്റിലും അവസാന ഘട്ടത്തിൽ 40 സീറ്റിലുമാകും തിരഞ്ഞെടുപ്പ്.

Related articles

See all
Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക...

Save your stories

Sign in