Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇ-മൊബിലിറ്റി പദ്ധതി: കണ്‍സള്‍ട്ടന്‍സി സ്ഥാനത്ത് നിന്നും പിഡബ്ല്യുസിയെ ഒഴിവാക്കും

ഇ-മൊബിലിറ്റി പദ്ധതി: കണ്‍സള്‍ട്ടന്‍സി സ്ഥാനത്ത് നിന്നും പിഡബ്ല്യുസിയെ ഒഴിവാക്കും
  തിരുവനനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി സ്ഥാനത്ത് നിന്നും പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനെ ഒഴിവാക്കാന്‍ തീരുമാനം.  കരാറിന് പിന്നില്‍ പ്രവർത്തിച്ചത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിശ്വസ്തനുമായ എം ശിവശങ്കറാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. പദ്ധതിക്കായി രൂപീകരിച്ച കമ്മിറ്റിയുടെ കൺവീനർ ശിവശങ്കറാണെന്നതിന്‍റെ രേഖകള്‍ ജയ്ഹിന്ദ് ന്യൂസ് പുറത്തുവിട്ടിരുന്നു. സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ഇ-മൊബിലിറ്റി പദ്ധതിയിൽ വളഞ്ഞ വഴിയിലൂടെ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് കമ്പനിക്ക് കൺസൾട്ടൻസി കരാർ നൽകിയതിന് പിന്നിലും ശിവശങ്കറാണെന്ന തെളിവുകൾ പുറത്ത് വന്നത്. നേരത്തെ 4,500 കോടിയുടെ ഇ-മൊബിലിറ്റി പദ്ധതി വന്നപ്പോള്‍ ധനകാര്യ വകുപ്പും ചീഫ് സെക്രട്ടറിയും എതിര്‍ത്തിരുന്നു. ഇത്രയും പണം കണ്ടെത്തുന്നതിലെ പ്രായോഗികത ചൂണ്ടിക്കാട്ടിയാണ് ധനകാര്യ വകുപ്പും ചീഫ് സെക്രട്ടറിയും പ്രധാനമായും അന്ന് എതിര്‍പ്പ് പ്രകടിപ്പിച്ചത്. എന്നാല്‍ ഈ എതിര്‍പ്പുകളെ കാര്യമായി എടുക്കാതെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടെണ്ടർ പോലും വിളിക്കാതെ പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനെ പദ്ധതിയുടെ കണ്‍സള്‍ട്ടന്‍റായി നിയമിച്ചു. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ എങ്ങനെ കണ്‍സള്‍ട്ടന്‍റായി വച്ചു എന്നതിന്റെ തെളിവാണ് ഈ ഉത്തരവിലൂടെ വ്യക്തമായിരിക്കുന്നത്. ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍വീനർ എം ശിവശങ്കറാണെന്നും രേഖകളിലൂടെ തെളിഞ്ഞു. ഇതിലൂടെ ശിവങ്കറാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ കണ്‍സള്‍ട്ടന്‍റായി കൊണ്ടുവരുന്നതിന് ചുക്കാന്‍ പിടിച്ചതെന്നതും വ്യക്തമായി. 17.02.20 ൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ വച്ച് കൂടിയ ഇ-ബസ് നിർമാണ പദ്ധതി സംബന്ധിച്ച മീറ്റിംഗിൽ പ്രൈസ് വാട്ടർ കൂപ്പേഴ്സിന്‍റെയും ഹെസിന്‍റെയും പ്രതിനിധികൾ ഒരുമിച്ച് പങ്കെടുത്തതിന്‍റെ തെളിവുകളും നേരത്തെ പുറത്ത് വന്നിരുന്നു. https://www.facebook.com/JaihindNewsChannel/videos/699495024228157

Related articles

See all
Popular News

പള്ളി പെരുന്നാൾ ഗാനമേളയിൽ അയ്യപ്പഭക്തിഗാനം തടസ്സപ്പെടുത്താൻ ശ്രമം; പ്രകോപനമുണ്ടാക്കിയ ആളെ...

Popular News

ഭിന്നശേഷിക്കാർക്കായി രാജ്യത്തിന് മാതൃകയാകുന്ന വൻപദ്ധതി ഡിസംബർ രണ്ടിന് പ്രഖ്യാപിക്കും: മുഖ്...

Popular News

ശബരിമല തീർഥാടകർക്ക് ഡിജിറ്റൽ കൈത്താങ്ങ്: 'ശരൺ' വെബ് ആപ്പുമായി തദ്ദേശവകുപ്പ്

Popular News

ധനരാജ് വധക്കേസ്: ശിക്ഷാവിധി നാളെ; 16 പേരെ വെറുതെ വിട്ടത് സി.പി.എമ്മില്‍ ചര്‍ച്ചയാകുന്നു

Save your stories

Sign in