Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മലയാളികളുടെ മടക്കം: പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്താന്‍ സന്നദ്ധത അറിയിച്ച് പഞ്ചാബ്; 3 കത്തുകള്‍ നല്‍കിയെങ്കിലും പ്രതികരിക്കാതെ കേരളം

മലയാളികളുടെ മടക്കം: പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്താന്‍ സന്നദ്ധത അറിയിച്ച് പഞ്ചാബ്; 3 കത്തുകള്‍ നല്‍കിയെങ്കിലും പ്രതികരിക്കാതെ കേരളം
മലയാളികളെ നാട്ടിലെത്തിക്കാമെന്ന പഞ്ചാബ് സര്‍ക്കാരിന്‍റെ വാഗ്ദാനത്തിന് മറുപടി നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍. പഞ്ചാബില്‍ കുടുങ്ങികിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാമെന്നറിയിച്ച് മെയ് 5,7,10 തീയതികളില്‍ മൂന്ന് കത്തുകള്‍ അയച്ചിരുന്നെങ്കിലും കേരളം പ്രതികരിച്ചിരുന്നില്ല. ജലന്ധറില്‍ നിന്നും ആരംഭിച്ച് കൊച്ചിയില്‍ യാത്ര അവസാനിപ്പിക്കുന്ന രീതിയില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനായിരുന്നു പഞ്ചാബ് സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്. കര്‍ണാടകയില്‍ കുടുങ്ങികിടക്കുന്ന മലയാളികള്‍ക്കുകൂടി ഈ ട്രെയിനില്‍ യാത്രയ്ക്ക് സൗകര്യപ്രദമാകുന്നതരത്തിലായിരുന്നു തീരുമാനം. എന്നാല്‍ തീരുമാനത്തിന് കേരളത്തിന്‍റെ ഭാഗത്ത് നിന്നും ഒരു മറുപടിയും ലഭിച്ചിരുന്നില്ല. രണ്ട് തവണ സര്‍ക്കാരിനയച്ച കത്തിലും ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാക്കാത്തതിനാലാണ് മൂന്നാമതും കത്തയച്ചതെന്നായിരുന്നു പഞ്ചാബ് സര്‍ക്കാരിന്റെ പ്രതികരണം. അതേസമയം 1078 ലേറെ മലയാളികളാണ് പഞ്ചാബില്‍ കുടുങ്ങികിടക്കുന്നത്. ഇവരില്‍ ഗര്‍ഭിണികളും വിദ്യാര്‍ത്ഥികളുമടക്കം ഉള്‍പ്പെടുന്നുണ്ട്.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in