Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അമ്മയ്ക്കരികിലേക്ക്... പി.ടിയുടെ ചിതാഭസ്മവും വഹിച്ചുള്ള സ്മൃതിയാത്ര | LIVE

അമ്മയ്ക്കരികിലേക്ക്... പി.ടിയുടെ ചിതാഭസ്മവും വഹിച്ചുള്ള സ്മൃതിയാത്ര | LIVE
കൊച്ചി : കെപിസിസി വർക്കിംഗ് പ്രസിഡന്‍റും എംഎൽഎയുമായിരുന്ന പിടി തോമസിന്‍റെ ചിതാഭസ്മം വഹിച്ചു കൊണ്ടുള്ള സ്‌മൃതിയാത്ര അല്‍പസമയത്തിനകം പാലാരിവട്ടത്തെ വീട്ടിൽ നിന്നാരംഭിക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ സാന്നിധ്യത്തിൽ കെപിസിസി വൈസ് പ്രസിഡന്‍റ് വിപി സജീന്ദ്രൻ കുടുംബാംഗങ്ങളിൽ നിന്ന് ചിതാഭസ്മം ഏറ്റുവാങ്ങും. തുറന്ന വാഹനത്തിൽ ഉപ്പുതോട് പള്ളിയിലെ കുടുംബ കല്ലറയിലേക്ക് കൊണ്ടുപോകുന്ന ചിതാഭസ്മ സ്മൃതിയാത്രയ്ക്ക് വിവിധ സ്‌ഥലങ്ങളിൽ ആദരവ് അർപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പി.ടി തോമസിന്‍റെ അന്ത്യാഭിലാഷപ്രകാരമാണ് ചിതാഭസ്മം അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കുന്നത്. വൈകിട്ട് നാല് മണിക്ക് ഉപ്പുതോട് പള്ളിയിൽ സ്‌മൃതിയാത്ര സമാപിക്കും. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഉമ്മൻ‌ ചാണ്ടി, രമേശ് ചെന്നിത്തല, ഐവാൻ ഡിസൂസ, ഡീൻ കുര്യാക്കോസ് എംപി തുടങ്ങിയവർ സമാപന ചടങ്ങിൽ പങ്കെടുക്കും.   LIVE :   https://www.facebook.com/JaihindNewsChannel/videos/609887226978433

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in