Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കിരണ്‍ മാര്‍ഷല്‍ പാര്‍ട്ടിക്ക് ആരാണെന്ന് കോടിയേരി വ്യക്തമാക്കണം; തോക്കുകളും വെടിയുണ്ടകളും കാണാതായതില്‍ കിരണിന്‍റെ റൈഫിള്‍ ക്ലബ്ബുമായുള്ള ബന്ധം പരിശോധിക്കണമെന്നും പി.ടി തോമസ് എംഎല്‍എ

കിരണ്‍ മാര്‍ഷല്‍ പാര്‍ട്ടിക്ക് ആരാണെന്ന് കോടിയേരി വ്യക്തമാക്കണം; തോക്കുകളും വെടിയുണ്ടകളും കാണാതായതില്‍ കിരണിന്‍റെ റൈഫിള്‍ ക്ലബ്ബുമായുള്ള ബന്ധം പരിശോധിക്കണമെന്നും പി.ടി തോമസ് എംഎല്‍എ
ആലപ്പുഴയിലെ വിവാദ വ്യവസായി കിരണ്‍ മാര്‍ഷല്‍ പാര്‍ട്ടിക്ക് ആരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കണമെന്ന് പി.ടി തോമസ് എംഎല്‍എ. പാര്‍ട്ടിക്കതീതനായ ഈ അവതാരപുരുഷന്‍ ആരാണെന്നും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ചരിത്രം എന്താണെന്നും കോടിയേരി ജനങ്ങളോട് പറയണം. പൊലീസ് ആസ്ഥാനത്ത്  നിന്നും തോക്കുകളും വെടിയുണ്ടകളും കാണാതായതില്‍ കിരണ്‍ മാര്‍ഷലിന്‍റെ റൈഫിള്‍ ക്ലബുമായുള്ള ബന്ധം പരിശോധിക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു. കേരളത്തിന്‍റെ പലഭാഗങ്ങളിലും വലിയ അവതാരങ്ങളായിട്ടുള്ള ആളുകള്‍  മുഖ്യമന്ത്രിയുടെ പേരിലുണ്ട്. ഇവരുടെ പേരില്‍ പല ബിനാമി ഇടപാടുകളും നടക്കുന്നുവെന്ന് ഉറപ്പിക്കുന്നതാണ് വിവാദ വ്യവസായിയുടെ വെളിപ്പെടുത്തല്‍. ആലപ്പുഴയിലെ പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിനു പിന്നില്‍ കിരണ്‍ മാര്‍ഷലിന് അദൃശ്യമായ സ്വാധീനമുണ്ടെന്നാണ് മനസിലാക്കേണ്ടത്. പൊലീസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലില്‍ നിന്നും അവരുടെ സാന്നിധ്യത്തില്‍ നിന്നും ഇത് മനസിലാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.  

Related articles

See all
Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയ...

Popular News

അതിജീവിതകള്‍ക്ക് സമഗ്ര പിന്തുണയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കാന്‍ 'SPEAK UP TO STAND...

Popular News

ടൈറ്റാനിയം കേസ് രാഷ്ട്രീയ പ്രേരിതം, 12 വര്‍ഷം വേട്ടയാടി; കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെ...

Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Save your stories

Sign in