Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പി എസ് സി ക്രമക്കേട്: ഭിന്ന മൊഴികളുമായി ചെയര്‍മാനും അംഗങ്ങളും; എം.ആര്‍. ബൈജുവിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും

പി എസ് സി ക്രമക്കേട്: ഭിന്ന മൊഴികളുമായി ചെയര്‍മാനും അംഗങ്ങളും; എം.ആര്‍. ബൈജുവിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും

തിരുവനന്തപുരം: പി എസ് സി പരീക്ഷാ തട്ടിപ്പില്‍ ഭിന്ന മൊഴി. ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവരുടെ മൊഴികളിലാണ് വൈരുധ്യമുള്ളത്. എല്ലാ തീരുമാനങ്ങളും കൂട്ടായാണ് എടുത്തതെന്നാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലില്‍ പിഎസ്സി ചെയര്‍മാന്‍ എം.ആര്‍. ബൈജു മൊഴി നല്‍കിയത്. എന്നാല്‍, പല സുപ്രധാന തീരുമാനങ്ങളും ചെയര്‍മാന്‍ ഒറ്റയ്ക്കാണ് എടുത്തതെന്നാണ് ചില അംഗങ്ങളുടെ നിലപാട്.

കേസില്‍ പ്രതിയായ അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍. ഹരിയും എം.ആര്‍. ബൈജുവും തമ്മില്‍ വലിയ അടുപ്പമുണ്ടെന്നും ചില അംഗങ്ങള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഹരി ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്, ഇയാളുടെ വീട് പൂട്ടിയ നിലയിലാണ്. അതേസമയം, അറസ്റ്റിലായ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി സതീഷിനെ കോടതി റിമാന്‍ഡ് ചെയ്തു.

ഉദ്യോഗസ്ഥരായ ഹരിയെയും സതീഷിനെയും പൂര്‍ണ്ണമായും സംരക്ഷിക്കുന്ന രീതിയിലാണ് ചെയര്‍മാന്റെ മൊഴിയെന്ന് അന്വേഷണ സംഘം കരുതുന്നു. ആസൂത്രണ ബോര്‍ഡ് പരീക്ഷയിലെ 10 ചോദ്യങ്ങളുടെ മൂല്യനിര്‍ണയം നടക്കാതെ പോയത് ബോധപൂര്‍വമായ വീഴ്ചയല്ലെന്നും സാങ്കേതിക പിഴവ് മാത്രമാണെന്നുമാണ് ചെയര്‍മാന്റെ വാദം. എങ്കിലും ചെയര്‍മാന്റെ മൊഴി ക്രൈംബ്രാഞ്ച് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. മുഴുവന്‍ അംഗങ്ങളെയും ചോദ്യം ചെയ്ത ശേഷം ചെയര്‍മാനെ വീണ്ടും വിളിപ്പിക്കാന്‍ സാധ്യതയുണ്ട്.

Related articles

See all
Popular News

അങ്കണവാടികളിലെ 'അമൃതം ന്യൂട്രിമിക്സ്' മാറുന്നു; ഇനി പഞ്ചസാരയ്ക്ക് പകരം ശർക്കര, രുചിയിലും മ...

Popular News

ലോക പക്ഷാഘാത ദിനം: തിരുവനന്തപുരത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വാക്കത്തോണ്‍ സംഘടിപ്പ...

Popular News

സുധാപിള്ള സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കിഫ്ബിയില്‍ വിജിലന്‍സ് അന്വേഷണം; അഞ്ചിരട...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജില്ലാ ജഡ്ജി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും; മുൻകൂർ ജാമ്യാപേ...

Save your stories

Sign in