Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സർക്കാരിന്‍റെ വാഴ്ത്തുപാട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ പിആർ ഏജന്‍സിക്ക് കോടികളുടെ കരാർ ; പെരുമാറ്റച്ചട്ടലംഘനമെന്ന് പരാതി

സർക്കാരിന്‍റെ വാഴ്ത്തുപാട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ പിആർ ഏജന്‍സിക്ക് കോടികളുടെ കരാർ ; പെരുമാറ്റച്ചട്ടലംഘനമെന്ന് പരാതി
  തിരുവനന്തപുരം : സമൂഹമാധ്യമങ്ങളിലൂടെ കേരള സർക്കാരിന്‍റെ വാഴ്ത്തുപാട്ടുകള്‍ പ്രചിപ്പിക്കാന്‍ കർണാടക ആസ്ഥാനമായ പി.ആർ കമ്പനിയെ ഏല്‍പ്പിച്ചതില്‍ പെരുമാറ്റച്ചട്ടലംഘനമെന്ന് പരാതി. കർണാടക ആസ്ഥാനമായ കൺസെപ്റ്റ് കമ്യൂണിക്കേഷൻസ് പ്രെവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ഒന്നരക്കോടിയിലേറെ രൂപയ്ക്കാണ് കരാർ നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ സർക്കാരിനെ സ്തുതി പാടാന്‍ കൺസെപ്റ്റ് കമ്യൂണിക്കേഷൻസ് പ്രെവറ്റ് ലിമിറ്റഡിന് കോടികളാണ് പിണറായി സർക്കാർ നൽകിയിരിക്കുന്നത്. സംസ്​ഥാന സർക്കാറിന്‍റെ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിന് 1, 51, 23, 000 രൂപയ്ക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടം പുറത്തിറങ്ങിയ ഫെബ്രുവരി 26 നാണ്​ ഇതുസംബന്ധിച്ച ഉത്തരവ്​ പുറപ്പെടുവിച്ചത്​. ഇതുസംബന്ധിച്ച്​ ടെൻഡർ വിളിച്ചപ്പോൾ മൂന്ന്​ കമ്പനികളാണ്​ അപേക്ഷിച്ചത്​. ഇതിൽ സകുറ സൊലൂഷൻ എന്ന കമ്പനി നിബന്ധനകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. മറ്റൊരു കമ്പനിയായ ആഡ്​ ഇന്ത്യ അഡ്വൈർ​ട്ടേർസ് ​ എന്ന കമ്പനി ഉയർന്ന തുകയാണ്​ ആവശ്യപ്പെട്ടതെന്നും ഉത്തരവിൽ പറയുന്നു. ഒടുവിൽ ഏറ്റവും കുറഞ്ഞ തുകയായ 1,51,23000 രൂപ രേഖപ്പെടുത്തിയ കൺസപ്​റ്റ്​ കമ്യൂണിക്കേഷന്​ കരാർ നൽകുകയായിരുന്നു. ​മുഖ്യമന്ത്രിയുടെ കീഴിലുള്ള ഇൻഫർമേഷൻ ആൻഡ്​ വകുപ്പാണ്​ ഇവരുടെ പ്രവർത്തനം നിയന്ത്രിക്കുക.    

Related articles

See all
Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Save your stories

Sign in