Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഗണേഷിന്‍റെ പിഎയെ അറസ്റ്റ് ചെയ്യണം ; എംഎൽഎ ഓഫീസിലേക്ക്  യൂത്ത് കോൺഗ്രസ് മാർച്ച് ; പ്രവർത്തകർക്ക് ക്രൂരമർദ്ദനം

ഗണേഷിന്‍റെ പിഎയെ അറസ്റ്റ് ചെയ്യണം ; എംഎൽഎ ഓഫീസിലേക്ക്  യൂത്ത് കോൺഗ്രസ് മാർച്ച് ; പ്രവർത്തകർക്ക് ക്രൂരമർദ്ദനം
  കൊല്ലം :  പത്തനാപുരത്ത് കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസിലേക്ക്  യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനു നേരെ പൊലീസ് അതിക്രമം.  പ്രവർത്തകർക്കു നേരേ പൊലീസ് ലാത്തിവീശി. കഴിഞ്ഞദിവസം വെട്ടിക്കവലയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച  ഗണേഷിന്‍റെ പി.എ പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. പൊലീസ് അതിക്രമത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സാജൂ ഖാൻ ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നടുറോഡിൽ പിഎയും സംഘവും മർദിച്ചിട്ടും നടപടി എടുക്കാത്ത പൊലീസ് നടപടിക്കെതിരെയായിരുന്നു  പ്രതിഷേധം. നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് നേരത്തെ അറസ്റ്റിലായി ജാമ്യത്തിൽ കഴിയവേയാണ് എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫംഗം പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിൽ അതിക്രമം നടന്നത്. ലാത്തിചാർജിൽ പ്രതിഷേധിച്ച് പത്തനാപുരം ഗ്രാമ പഞ്ചായത്ത് പരിധിയിൽ കോൺഗ്രസ് നാളെ ഹർത്താൽ ആചരിക്കും.

Related articles

See all
Popular News

'മിഷൻ ചക്കക്കൊമ്പൻ' രണ്ടാം ദിനം: തന്ത്രം മാറ്റി വനംവകുപ്പ്; ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് മുൻ...

Popular News

രാജ്യത്തിന് മാതൃകയായി വയനാട്; ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ല; പ്രഖ്യാപനം...

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, മലപ്പുറത്തും കോഴിക്ക...

Popular News

ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗം: മുഹമ്മദ് ഷമ്മാസിന്റെ പരാതിയില്‍ തുടര്‍നടപടിക്ക് നിര്‍ദ്ദേ...

Save your stories

Sign in