Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡിനെ നേരിടുന്നതില്‍ കാര്യക്ഷമത കാണിക്കണം, കൈവിട്ടതുപോലെയാണ് സർക്കാരിന്‍റെ പെരുമാറ്റമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി

കൊവിഡിനെ നേരിടുന്നതില്‍ കാര്യക്ഷമത കാണിക്കണം,  കൈവിട്ടതുപോലെയാണ് സർക്കാരിന്‍റെ പെരുമാറ്റമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി
  തിരുവനന്തപുരം: കൊവിഡിനെ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കുറച്ചുകൂടി കാര്യക്ഷമത കാണിക്കണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. കൈവിട്ട പോലെയാണ് സര്‍ക്കാരിന്‍റെ ഇപ്പോഴത്തെ പ്രവര്‍ത്തനം. വിദേശത്തും മറ്റും കുടുങ്ങിയവര്‍ അവിടെ കിടക്കട്ടെ എന്ന നിലപാടാണ് സര്‍ക്കാരിന്. സംസ്ഥാനത്തെ നിലവിലെ ക്വാറന്‍റൈന്‍ സൗകര്യങ്ങളും കുറ്റമറ്റതല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രവാസികളുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ കുറച്ചുകൂടി താത്പര്യം കാണിക്കണം. സാമൂഹ്യവ്യാപനം ഉണ്ടാകുമെന്ന ആശങ്ക യാഥാര്‍ത്ഥ്യമാണ്. പ്രവാസികളെ മൊത്തമായി കൊണ്ടുവരണമെന്ന് പ്രതിപക്ഷം അന്തമായി പറയുന്നില്ല. കേരളത്തിലെ നാട്ടുംപുറങ്ങളില്‍ ക്വാറന്‍റൈന്‍ ഒരുക്കാനുള്ള സൗകര്യമുണ്ട്. പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും മറ്റും ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ കൈാടുക്കണം. സൗകര്യങ്ങളൊരുക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങളേയും എംഎല്‍എമാരടക്കമുള്ള ജനപ്രതിനിധികളേയും പങ്കാളികളാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സാമൂഹ്യ വ്യാപനം ഉണ്ടോ ഇല്ലയോ എന്നതില്‍ ഒരു ഉറപ്പും സര്‍ക്കാരിനില്ല. ഉറവിടം അജ്ഞാതമായ കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പ്രതിപക്ഷത്തോടു കൂടി ആലോചിച്ച് ഈ വിഷയങ്ങള്‍ സര്‍ക്കാര്‍ കുറേക്കൂടി ജാഗ്രതയോടെ കൊണ്ടുപോകണം. എപ്പോഴെങ്കിലും ഒരു വീഡിയോ കോണ്‍ഫറന്‍സ് നടത്തിയതുകൊണ്ട്‌ കാര്യമില്ല. എല്ലാവരുമായി ആലോചിച്ച് കൃത്യമായ പദ്ധതി തയ്യാറാക്കണം. ഫണ്ട് ചെലവാക്കാന്‍ തയ്യാറാകണം. ഇപ്പോള്‍ ഫണ്ട് ചെലവാക്കാതെ സാമൂഹ്യ വ്യാപനം ഉണ്ടായതിന് ശേഷം പറഞ്ഞിട്ട് കാര്യമുണ്ടാവില്ല' കുഞ്ഞാലിക്കുട്ടി പറഞ്ഞു.  

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in