Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗസല്‍ ഗായകന്‍ പങ്കജ് ഉധാസ് അന്തരിച്ചു

ഗസല്‍ ഗായകന്‍ പങ്കജ് ഉധാസ് അന്തരിച്ചു
വിഖ്യാത ഗസല്‍ ഗായകന്‍ പങ്കജ് ഉധാസ് അന്തരിച്ചു. 72 വയസായിരുന്നു. ദീര്‍ഘ നാളായി അസുഖ ബാധിതനായിരുന്നു പങ്കജ് ഉധാസ്. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. 2006 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. ഹൃദ്യമായ വരികളും ശ്രുതി മധുരമായ ശബ്ദവും കൊണ്ട് ആസ്വാദകരുടെ മനസില്‍ പങ്കജ് ഉധാസ് ഇടം നേടി. 1980 കള്‍ മുതല്‍ ഗസല്‍ രംഗത്തെ ജനപ്രിയ ശബ്ദമായി മാറി. ആഹട് എന്ന ഗസലിലൂടെയായിരുന്നു സ്വീകാര്യനായി മാറുന്നത്. ഹിന്ദി സിനിമയ്ക്കും ഇന്ത്യന്‍ പോപ് സംഗീതത്തിനും നല്‍കിയ സംഭാവനകളും അമൂല്യമാണ്. ചിട്ടി ആയി ഹേ എന്ന ഗസല്‍ ഇന്ത്യന്‍ ജീവിതത്തെ കുറിച്ച് ഗൃഹാതുര സ്മരണകള്‍ ഉയര്‍ത്തുന്ന ഗസലായിരുന്നു. 1986ല്‍ പുറത്തിറങ്ങിയ നാം എന്ന ചിത്രം മുതലാണ് പിന്നണി ഗായകന്‍ എന്ന നിലയില്‍ പങ്കജ് ഉധാസ് ചുവടുറപ്പിച്ചത്. മെലഡികള്‍ കൊണ്ട് ബോളിവുഡില്‍ ആരാധകരുടെ മനം കവര്‍ന്നു. ഗുജറാത്തിലെ ജറ്റ്പുര്‍ ഗ്രാമത്തിലാണ് പങ്കജ് ഉധാസ് ജനിച്ചത്. സംഗീതതാല്‍പര്യമുള്ള കുടുംബമായിരുന്നു പങ്കജിന്‍റേത്. ഫരീദയാണ് പങ്കജ് ഉധാസിന്‍റെ ഭാര്യ.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

ആഗോള തലത്തിൽ അമേരിക്കയുടെ നേതൃത്വത്തിന് മങ്ങലേൽക്കുന്നോ? ;രാഹുൽ ഗാന്ധിയുടെ ആശങ്ക ശരിവെച്ച്...

Popular News

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ജനം നല്‍കിയ മറുപടി; രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ...

Save your stories

Sign in