Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംസ്ഥാനത്തെ പഞ്ചായത്ത് സെക്രട്ടറിമാർക്ക് കൂട്ടസ്ഥലംമാറ്റം; നടപടി തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടർ പട്ടിക പുതുക്കൽ നടക്കുന്നതിനിടെ, പിന്നില്‍ രാഷ്ട്രീയ താല്‍പര്യമെന്ന് വിമര്‍ശനം

സംസ്ഥാനത്തെ പഞ്ചായത്ത് സെക്രട്ടറിമാർക്ക് കൂട്ടസ്ഥലംമാറ്റം; നടപടി  തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ  വോട്ടർ പട്ടിക പുതുക്കൽ നടക്കുന്നതിനിടെ, പിന്നില്‍ രാഷ്ട്രീയ താല്‍പര്യമെന്ന് വിമര്‍ശനം
സംസ്ഥാനത്തെ പഞ്ചായത്ത് സെക്രട്ടറിമാർക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ  വോട്ടർ പട്ടിക പുതുക്കൽ നടക്കുമ്പോഴാണ് നടപടി.  ജനറൽ ട്രാൻസ്ഫറിന്‍റെ പേരിലാണ് പഞ്ചായത്ത് സെക്രട്ടറിമാറെ സ്ഥലം മാറ്റുന്നത്. എന്നാൽ കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ഇത്തരം ട്രാൻസ്ഫർ പാടില്ലെന്ന നിർദ്ദേശം നിലനിൽക്കുമ്പോഴാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്. മാനദണ്ഡങ്ങള്‍ പാലിച്ചല്ല നടപടിയെന്നും വിമർശനമുണ്ട് . 231 പഞ്ചായത്ത് സെക്രട്ടറിമാരെയാണ് സ്ഥലംമാറ്റിയിരിക്കുന്നത്. ഇവരില്‍ ട്രാൻസ്ഫർ അപേക്ഷ നൽകിയവരുടെ കൂട്ടത്തിൽ ഭരണ സൗകര്യം എന്ന പേരില്‍ അപേക്ഷ നൽകാത്തവരെയും സ്ഥലം മാറ്റിയിട്ടുണ്ട്. സര്‍വീസില്‍ ഒരു വർഷം മാത്രമായ ജീവനക്കാരെയും സ്ഥലം മാറ്റി.  സ്ത്രീകളെന്ന പരിഗണനയും നൽകുന്നില്ല. മാനുഷിക പരിഗണന പോലും നല്‍കാതെയാണ് സ്ഥലമാറ്റം. നടപടിയില്‍ സാധാരണ ജീവനക്കാർ ബലിയാടാകുന്നുവെന്നും പരാതി ഉയരുന്നു. സ്ഥലംമാറ്റം നൽകിയിട്ടും മുമ്പ് സേവനം അനുഷ്ഠിച്ച ഓഫീസിൽ ആവശ്യമെങ്കിൽ സഹായിക്കണമെന്ന നിർദ്ദേശവുമുണ്ട്. പഞ്ചായത്തുകളിലെ വോട്ടർ പട്ടികയിൽ സംശയമുണ്ടെങ്കില്‍  ഇടപെടണമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം പ്രതിപക്ഷ യൂണിൻ പ്രവർത്തകരെയാണ് രാഷ്ട്രീയ താൽപര്യത്തിൽ സ്ഥലം മാറ്റുന്നതെന്നാണ് ആക്ഷേപം. ഓക്ടോബറിൽ തദ്ദേശ തെരഞ്ഞെടുപ്പിന് സാഹചര്യമുണ്ടെങ്കിൽ അതിനു മുന്‍പ് സ്വന്തം പാർട്ടിക്കാരെ നിയമിക്കാനാണ് സർക്കാർ നീക്കമെന്നും വിമര്‍ശനം ഉയരുന്നു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in