Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ONAM 2025| തലസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് നിറം പകര്‍ന്ന് പള്ളിച്ചല്‍ ഫ്‌ലവര്‍ ഫാം

ONAM 2025| തലസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് നിറം പകര്‍ന്ന് പള്ളിച്ചല്‍ ഫ്‌ലവര്‍ ഫാം
തിരുവനന്തപുരം: ഓണത്തിരക്കിലായ തലസ്ഥാനനഗരിക്ക് വര്‍ണ്ണപ്പൊലിമയേകി പള്ളിച്ചല്‍ പഞ്ചായത്തിലെ ഫ്‌ലവര്‍ ഫാം ശ്രദ്ധേയമാകുന്നു. കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ സംയുക്തമായി കൃഷി ചെയ്യുന്ന ഈ ഫാം ഓണാഘോഷങ്ങളിലെ പ്രധാന ആകര്‍ഷണമായി മാറിയിരിക്കുകയാണ്. ഏകദേശം 46 ഏക്കറിലുള്ള കൃഷിയുടെ ഒരു ഭാഗം മാത്രമാണ് പൂകൃഷിക്കായി ഉപയോഗിച്ചിരിക്കുന്നത്. ഓണവിപണി ലക്ഷ്യമിട്ടാണ് പ്രധാനമായും മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ജമന്തിപ്പൂക്കള്‍ ഇവിടെ കൃഷി ചെയ്യുന്നത്. പച്ചക്കറിക്കും പൂക്കള്‍ക്കും തമിഴ്നാടിനെ ആശ്രയിക്കുന്ന ഈ കാലഘട്ടത്തില്‍, പള്ളിച്ചല്‍ പഞ്ചായത്തിന്റെ ഈ സംരംഭം ഏറെ പ്രശംസ അര്‍ഹിക്കുന്നു. കഴിഞ്ഞ നാല് വര്‍ഷമായി വിഷരഹിതമായ പച്ചക്കറികള്‍ക്കൊപ്പം ഓണവിപണിയിലും ഇവര്‍ ശക്തമായ സാന്നിധ്യമായി നിലകൊള്ളുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെനിന്നും പൂക്കള്‍ കയറ്റി അയക്കുന്നുണ്ട്. പരിസ്ഥിതി സൗഹൃദമായ കൃഷിരീതികളാണ് ഇവിടെ പിന്തുടരുന്നത്. ഓണത്തോടനുബന്ധിച്ച് ഫാം സന്ദര്‍ശിക്കാനും പൂക്കള്‍ വാങ്ങാനും നിരവധി ആളുകളാണ് ദിവസവും ഇവിടെ എത്തുന്നത്. ഈ സംരംഭം പ്രാദേശിക കാര്‍ഷിക മേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കുകയും സ്വയംപര്യാപ്തതയുടെ മാതൃകയാവുകയും ചെയ്യുന്നു.

Related articles

See all
Popular News

2010 ലെ എസ്.ഐ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം, ഉത്തരവിട്ട് ആഭ...

Popular News

കേരളത്തിൽ വായന മരിക്കുന്നില്ല, കൂടുതൽ ശക്തമാകുന്നു; സ്‌കൂളുകളിൽ ദിനപത്ര വായന നിർബന്ധമാക്കു...

Popular News

'ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്'; ലോക്ഭവനിലെ നോണ്...

Popular News

SMA മരുന്ന് വിവാദത്തിൽ നാറ്റ്‌കോ ഫാർമയിൽ നിന്ന് 1.5 കോടി കൈപ്പറ്റി സി.പി.എം; തെരഞ്ഞെടുപ്പ്...

Save your stories

Sign in