Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കൊച്ചിയില്‍ വീണ്ടും നെടുമ്പാശേരി മാതൃകയില്‍ അപകടം; ജഡ്ജിയുടെ 17കാരനായ മകന്‍ ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

കൊച്ചിയില്‍ വീണ്ടും നെടുമ്പാശേരി മാതൃകയില്‍ അപകടം; ജഡ്ജിയുടെ 17കാരനായ മകന്‍ ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

കൊച്ചിയില്‍ വീണ്ടും നെടുമ്പാശേരി മോഡല്‍ അപകടം. ജഡ്ജിയുടെ പതിനേഴുകാരനായ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് മാഞ്ഞാലി സ്വദേശി മരിച്ചു. പ്രതിക്കെതിരെ മനഃപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു.

പുലര്‍ച്ചെ 2:20 ഓടെയാണ് കൊച്ചി കണ്ടെയ്‌നര്‍ റോഡില്‍ അപകടമുണ്ടായത്. തട്ടുകട നടത്തിപ്പുകാരനായ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ കട അടച്ച് വീട്ടിലേക്ക് പോകുമ്പോള്‍ ആയിരുന്നു അപകടം. ഇയാള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് പുറകില്‍ അമിത വേഗതയില്‍ വന്ന ബെന്‍സ് കാര്‍ ഇടിക്കുകയായിരുന്നു. അഡീഷണല്‍ ജഡ്ജിയുടെ 17 കാരനായ മകനാണ് വാഹനം ഓടിച്ചത്. പ്രതി മദ്യപിച്ചിരുന്നില്ല എന്ന് പോലീസ് വ്യക്തമാക്കി. മാത്രമല്ല, സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

സംഭവത്തെ കുറിച്ച് വിവരം തിരക്കിയപ്പോള്‍ പ്രതിയുടെ പിതാവ് തട്ടിക്കയറിയെന്ന് ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍ ആരോപിച്ചു. അപകടം നടന്ന സ്ഥലത്ത് ഫോറെന്‍സിക് സംഘം പരിശോധന നടത്തി. കേസില്‍ 17 കാരന്റെ പിതാവിനെയും പ്രതി ചേര്‍ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Related articles

See all
Popular News

"പി.എസ്.സി. അഴിമതി കേന്ദ്രമായി മാറി, ഇത്രയും വഷളായത് എല്‍ഡിഎഫ് കാലത്ത്": രൂക്ഷ വിമർശനവുമായ...

Popular News

കേരള പി.എസ്.സി. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടി: ചെയർമാനെയും അംഗങ്ങളെയും നീക്കാൻ സ്...

Popular News

ഭിന്നശേഷി വിദ്യാർഥികൾക്ക് തണലായി 'സ്പർശം': അങ്കമാലിയിൽ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നി...

Popular News

പി എസ് സി പരീക്ഷാ തട്ടിപ്പ്: കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ക്രൈംബ്രാഞ്ച്; രണ്ട്...

Save your stories

Sign in