Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നെഹ്‌റുവിനെ ഒഴിവാക്കി, പകരം സവർക്കർ ; നാളെ ഗാന്ധിജിയെ ഒഴിവാക്കി ഗോഡ്സെയുടെ ചിത്രം ഒട്ടിച്ചു വച്ചാലും അത്ഭുതപ്പെടാനില്ലെന്ന് പത്മജ വേണുഗോപാല്‍

നെഹ്‌റുവിനെ ഒഴിവാക്കി, പകരം സവർക്കർ ; നാളെ ഗാന്ധിജിയെ ഒഴിവാക്കി ഗോഡ്സെയുടെ ചിത്രം ഒട്ടിച്ചു വച്ചാലും അത്ഭുതപ്പെടാനില്ലെന്ന് പത്മജ വേണുഗോപാല്‍
തൃശൂർ : രാജ്യം സ്വാതന്ത്യം നേടിയതിന്‍റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി തയ്യാറാക്കിയ ഡിജിറ്റല്‍ പോസ്റ്ററില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ ചിത്രം ഒഴിവാക്കിയതില്‍ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കെപിസിസി വൈസ് പ്രസിഡന്‍റ് പത്മജ വേണുഗോപാല്‍. 'സ്വാതന്ത്ര്യം വാങ്ങി തന്ന നമ്മുടെ ആദ്യ പ്രധാന മന്ത്രി പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റുവിനെ ഒഴിവാക്കി, ബ്രിട്ടന് 6 പ്രാവശ്യം മാപ്പെഴുതി നൽകി രക്ഷ പെട്ട സവർക്കറെ തിരുകി കയറ്റിയിരിക്കുന്നു. നെഹ്‌റുവിനെ ഒഴിവാക്കിയിട്ട് സവർക്കരുടെ ചിത്രം ഒട്ടിച്ചു വച്ചവർ നാളെ ഗാന്ധിജിയെ ഒഴിവാക്കി ഗോഡ്സെയുടെ ചിത്രം ഒട്ടിച്ചു വച്ചാലും അത്ഭുതപ്പെടാനില്ല'. നെഹ്‌റുവിനെ ഒഴിവാക്കി സവർക്കറെ പ്രതിഷ്ഠിക്കാൻ തയ്യാറായ ബിജെപി കേന്ദ്ര സർക്കാർ തീരുമാനം ലജ്ജാകരവും അല്‍പത്തവും തന്നെന്നും അവർ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :
നെഹ്‌റുവിനെ ഒഴിവാക്കിയിട്ട് സവർക്കരുടെ ചിത്രം ഒട്ടിച്ചു വച്ചവർ നാളെ ഗാന്ധിജിയെ ഒഴിവാക്കി ഗോഡ്സെയുടെ ചിത്രം ഒട്ടിച്ചു വച്ചാലും അത്ഭുതപ്പെടാനില്ല. കേന്ദ്ര സർക്കാർ സ്വാതന്ത്ര്യത്തിന്റെ 75മത് വാർഷികം ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ ആഘോഷിക്കുന്നു...ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ ഹോം പേജിൽ സ്വാതന്ത്ര്യം വാങ്ങി തന്ന നമ്മുടെ ആദ്യ പ്രധാന മന്ത്രി പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റുവിനെ ഒഴിവാക്കി, ബ്രിട്ടന് 6 പ്രാവശ്യം മാപ്പെഴുതി നൽകി രക്ഷ പെട്ട സവർക്കറെ തിരുകി കയറ്റിയിരിക്കുന്നു. നെഹ്‌റുവിനെ ഒഴിവാക്കി സവർക്കറെ പ്രതിഷ്ഠിക്കാൻ തയ്യാറായ BJP കേന്ദ്ര സർക്കാർ തീരുമാനം ലജ്ജാകരവും അല്പത്തവും തന്നെ.

Related articles

See all
Popular News

റാസല്‍ഖൈമ ബസപകടം; മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയ...

Popular News

അതിജീവിതകള്‍ക്ക് സമഗ്ര പിന്തുണയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കാന്‍ 'SPEAK UP TO STAND...

Popular News

ടൈറ്റാനിയം കേസ് രാഷ്ട്രീയ പ്രേരിതം, 12 വര്‍ഷം വേട്ടയാടി; കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെ...

Save your stories

Sign in