Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യുക്രെയ്നില്‍ നിന്ന് നാലാമത്തെ വിമാനം പുറപ്പെട്ടു; 198 ഇന്ത്യക്കാർ കൂടി ഡല്‍ഹിയിലേക്ക്

യുക്രെയ്നില്‍ നിന്ന് നാലാമത്തെ വിമാനം പുറപ്പെട്ടു; 198 ഇന്ത്യക്കാർ കൂടി ഡല്‍ഹിയിലേക്ക്
  ന്യൂഡല്‍ഹി : യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുമായി നാലാമത്തെ വിമാനം തിരിച്ചതായി വിദേശകാര്യമന്ത്രാലയം. ബുക്കാറെസ്റ്റില്‍ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ  വിമാനത്തില്‍ 198 പേരാണുള്ളത്. യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനായി 'ഓപ്പറേഷന്‍ ഗംഗ'യ്ക്ക് ഇന്നലെയാണ് തുടക്കമായത്. മൂന്നാമതായി എത്തിയ ബുഡാപെസ്റ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ 25 മലയാളികളടക്കം 240 പേർ എത്തിച്ചേർന്നിരുന്നു. രണ്ടാമത്തെ വിമാനം റൊമാനിയയില്‍ നിന്ന് ഇന്ന് പുലർച്ചെയോടെ ഡല്‍ഹിയിലെത്തി. 29 മലയാളികൾ ഉൾപ്പെടുന്ന സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്. റൊമേനിയയില്‍ നിന്ന് 219 പേരുടെ സംഘത്തെയാണ് ആദ്യം മുംബൈയില്‍ എത്തിച്ചത്. ഈ സംഘത്തിൽ 27 പേർ മലയാളികളായിരുന്നു. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവർ ചേർന്ന് മടങ്ങിയെത്തിയവരെ സ്വീകരിച്ചു.  പിന്നീട് ഇവരെ കേരള ഹൗസിലേക്ക് മാറ്റി. യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്നലെയാണ് കേന്ദ്ര സർക്കാർ ഓപ്പറേഷൻ ​ഗം​ഗയ്ക്ക് തുടക്കമിട്ടത്. https://twitter.com/DrSJaishankar/status/1497817049439289348

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഗ്രാമീണ രാജസ്ഥാൻ പിടിച്ചെടുത്ത് കോൺഗ്രസ്; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി; ഗെഹ്‌ലോട്ട്-പ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Save your stories

Sign in