Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാജ്യത്തിന്‍റെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങളെ മോദിയും കൂട്ടരും ബലികൊടുക്കുന്നു : ഉമ്മന്‍ ചാണ്ടി

രാജ്യത്തിന്‍റെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങളെ മോദിയും കൂട്ടരും ബലികൊടുക്കുന്നു : ഉമ്മന്‍ ചാണ്ടി
അധികാരത്തില്‍ തുടരാന്‍ രാജ്യത്തിന്‍റെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങളെ മോദിയും കൂട്ടരും ബലികൊടുക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയമസഭ സാമാജികനും കവിയും പത്രപ്രവര്‍ത്തകനുമായിരുന്ന കൊട്ടറ ഗോപാലകൃഷ്ണന്‍റെ ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം കൊല്ലം ഡിസിസി യിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വികസനത്തിനും  എതിരായി നിന്നിരുന്ന ഇടതുമുന്നണി ഇപ്പോൾ കോണ്‍ഗ്രസും യുഡിഎഫും വികസനത്തിന് എതിരായി നില്‍ക്കുന്നുവെന്ന അടിസ്ഥാനരഹിതമായ ആരോപണം പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കക്ഷി രാഷ്ട്രീയത്തിന് അതീതമായി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു കൊട്ടറ ഗോപാലകൃഷ്ണനെന്നദ്ദേഹം അനുസ്മരിച്ചു. അഡ്വ എ ഷാനവാസ് ഖാന്‍ അദ്ധ്യക്ഷത വഹിച്ചു ചടങ്ങിൽ കൊടിക്കുന്നില്‍ സുരേഷ് എം. പി, പി സി വിഷ്ണുനാഥ് എം എല്‍എ, കെസി  രാജൻ തുടങ്ങിയവർ സംബന്ധിച്ചു.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in