Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നിപ ഭീതി അകലുന്നു ; കഴിഞ്ഞ ദിവസം പരിശോധിച്ച 20 സാമ്പിളുകളും നെഗറ്റീവ്

നിപ ഭീതി അകലുന്നു ; കഴിഞ്ഞ ദിവസം പരിശോധിച്ച 20 സാമ്പിളുകളും നെഗറ്റീവ്
കോഴിക്കോട് : സംസ്ഥാനത്ത് നിപ രോഗലക്ഷണമുണ്ടായിരുന്ന 20 പേരുടെ ഫലവും നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇനി അറിയാനുള്ളത് 21 പേരുടെ പരിശോധനാഫലമാണ്. ഇതുവരെ പരിശോധിച്ച 30 പേരുടെയും ഫലങ്ങൾ നെഗറ്റീവായെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വൈറസിന്‍റെ ഉറവിടം കണ്ടെത്താൻ ഭോപ്പാലിൽ നിന്നുള്ള എൻ.ഐ.വി സംഘം രണ്ട് ദിവസത്തിനകം കോഴിക്കോടെത്തും. വീടുകൾ കയറിയുള്ള വിവരശേഖരണം ഫലപ്രദമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പ്രശ്നങ്ങൾ വിലയിരുത്താൻ മന്ത്രിമാർ ജില്ലയിൽ തുടരുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഉറവിടം കണ്ടെത്തുന്നതിന് മൃഗങ്ങളുടെയും പക്ഷികളുടെയും പരിശോധനക്ക് യാതൊരുവിധ തടസവുമില്ലെന്നാണ് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കുന്നത്. ഇതിന് നിയമപരമായ ഉത്തരവ് ആവശ്യമെങ്കിൽ അതും നൽകുമെന്ന് മന്ത്രി പറഞ്ഞു.  

Related articles

See all
Popular News

'നേതാക്കള്‍ കൈകൊടുത്ത് പിരിയും, ആ വൃദ്ധമാതാവും ഭാര്യയും കുട്ടികളും ജീവിതാവസാനംവരെ അയാളെ കാ...

Popular News

റാസല്‍ഖൈമ ബസപകടം; മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയ...

Popular News

അതിജീവിതകള്‍ക്ക് സമഗ്ര പിന്തുണയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കാന്‍ 'SPEAK UP TO STAND...

Save your stories

Sign in