Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിപിഎമ്മില്‍ നടപ്പാക്കുന്നത് ഇരട്ടനീതി ; പാർട്ടിയില്‍ പിണറായി വിരുദ്ധ ചേരി പ്രബലമായി : മുല്ലപ്പള്ളി രാമചന്ദ്രന്‍

സിപിഎമ്മില്‍ നടപ്പാക്കുന്നത് ഇരട്ടനീതി ; പാർട്ടിയില്‍ പിണറായി വിരുദ്ധ ചേരി പ്രബലമായി : മുല്ലപ്പള്ളി രാമചന്ദ്രന്‍
  തിരുവനന്തപുരം: സിപിഎമ്മിലെ വിഭാഗീയത പരസ്യമായി പുറത്തുവന്നിരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാർട്ടിയില്‍ പിണറായി വിജയന്‍ വിരുദ്ധചേരി പ്രബലമായികഴിഞ്ഞെന്നും അദ്ദേഹം കാസർകോട് മാധ്യമങ്ങളോട് പറഞ്ഞു. കോടിയേരി ബാലകൃഷ്ണന് എതിരെ പടയൊരുക്കം നടത്തിയ പാര്‍ട്ടിയാണ് സിപിഎം. പാർട്ടിയില്‍ നടപ്പാക്കുന്നത് ഇരട്ടനീതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം  പറയാതെയാണ് കോടിയേരി മാറിനിന്നതെന്ന് പറഞ്ഞാല്‍ സാമാന്യയുക്തിക്ക് വിശ്വസിക്കാന്‍ പറ്റുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. അവഹേളിച്ച മന്ത്രിസഭയിലും പരസ്യമായി വിമര്‍ശിച്ച പാര്‍ട്ടിയിലും കടിച്ചു തൂങ്ങണോ എന്ന് തോമസ് ഐസക് ആലോചിക്കണം. പെരിയ കേസില്‍ സിബിഐ എന്ന് പറയുമ്പോള്‍ പിണറായിക്ക് വിറളി പിടിക്കുന്നതെന്തിനെന്നും കെപിസിസി അധ്യക്ഷന്‍ ചോദിച്ചു.

Related articles

See all
Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Popular News

ശബരിമല ഹെൽപ്പ് ഡെസ്ക് സന്ദർശിച്ച് ശശി തരൂർ എം.പി; അന്നദാനത്തിൽ പങ്കാളിയായി, യൂത്ത് കോൺഗ്രസ...

Popular News

ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം; 7 ആശുപത്രികളും 22 വൈദ്യസഹായ കേന്ദ്രങ്ങളും സജ്ജം

Save your stories

Sign in