Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അങ്കമാലി -എരുമേലി റെയിൽവേ നിർമ്മാണം പുനരാരംഭിക്കണം; കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് നിവേദനം നൽകി യുഡിഎഫ് എംപിമാര്‍

അങ്കമാലി -എരുമേലി റെയിൽവേ നിർമ്മാണം പുനരാരംഭിക്കണം; കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് നിവേദനം നൽകി യുഡിഎഫ് എംപിമാര്‍
  ന്യൂഡൽഹി: അങ്കമാലി -എരുമേലി റെയിൽവേ നിർമ്മാണം പുനരാരംഭിക്കണമെന്ന്  ആവശ്യപ്പെട്ട് എംപിമാർ കേന്ദ്ര റെയിൽവേ മന്ത്രി ആശ്വിനി വൈഷ്ണവിന് നിവേദനം നൽകി. അങ്കമാലി -എരുമേലി റെയിൽവേയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകണമെന്നും പദ്ധതി നിർമ്മാണം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ചാലക്കുടി, ഇടുക്കി, കോട്ടയം, പത്തനംതിട്ട പാർലിമെന്‍റ് മണ്ഡലങ്ങളിലെ എംപി മാരായ ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, ആന്‍റോ ആന്‍റണി എന്നിവർ ചേർന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി ആശ്വിനി വൈഷ്ണവിന് നിവേദനം നൽകിയത്. സംസ്ഥാന സർക്കാർ അങ്കമാലി - എരുമേലി റെയിൽവേയുടെ പകുതി ചിലവ് വഹിക്കാമെന്ന് സർക്കാർ ഉത്തരവ് വഴിയും കത്ത് വഴിയും മൂന്ന് തവണ കേന്ദ്ര റെയിൽവേ മന്ത്രിയെ അറിയിച്ചിട്ടും അനിശ്ചിതത്വം തുടരുകയാണെന്ന് എംപി മാർ പറഞ്ഞു.സംസ്ഥാന സർക്കാർ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കാത്തത് കൊണ്ടാണ് അങ്കമാലി -ശബരി റെയിൽവേ പദ്ധതിയുടെ നിർമ്മാണം അനിശ്ചിതത്തിൽ തുടരുന്നത് എന്ന് റെയിൽവേ മന്ത്രി മറുപടി പറഞ്ഞു. അങ്കമാലി -എരുമേലി നിർമ്മാണത്തെ കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാരിന്‍റെ പ്രതിനിധികളെയും എംപി മാരെയും പങ്കെടുപ്പിച്ചു മീറ്റിംഗ് വിളിച്ചു ചേർക്കാമെന്ന് എംപി മാർക്ക് റെയിൽവേ മന്ത്രി ഉറപ്പ് നൽകി.

Related articles

See all
Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക...

Save your stories

Sign in