Logo
Sat, Jun 13, 2026 • 03:35 AM
LIVE TV
Watch

No business videos available

No Middle East videos available

കർഷക സമരത്തിന് പിന്തുണയുമായി കൂടുതല്‍ പേർ ; എൻഐഎ സമൻസ് ലഭിച്ചവർ സുപ്രീം കോടതിയെ സമീപിക്കും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
January 17, 2021
1 min read Updated: June 12, 2026
SHARE:
SAVE: Login to save

കർഷക സമരത്തിന് പിന്തുണയുമായി കൂടുതല്‍ പേർ ; എൻഐഎ സമൻസ് ലഭിച്ചവർ സുപ്രീം കോടതിയെ സമീപിക്കും
  ഡൽഹി അതിർത്തിയിൽ കർഷക പ്രതിഷേധം തുടരുന്നു. കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവരിൽ എൻ.ഐ.എ സമൻസ് ലഭിച്ചവർ സുപ്രീം കോടതിയെ സമീപിക്കും. അതേസമയം കാർഷിക സമരങ്ങൾക്ക് പിന്തുണയുമായി കൂടുതൽ കർഷകർ ഡൽഹി അതിർത്തിയിൽ എത്തി. ചൊവ്വാഴ്ചയാണ് കർഷക സംഘടനകളുമായി കേന്ദ്ര സർക്കാരിന്‍റെ പത്താം വട്ട ചർച്ച. ഡൽഹി അതിർത്തിയിൽ കർഷക പ്രതിഷേധം 53-ാം ദിവസത്തിലേക്ക് കടന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന അവശ്യത്തിൽ കർഷകർ ഉറച്ചു നിൽക്കുകയാണ്. ഡല്‍ഹി അതിർത്തിയിലെ സമരവേദികളിൽ ഉടൻ കൂടുതൽ സമരപ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. റിപ്പബ്ലിക് ദിനത്തിൽ നടക്കുന്ന ട്രാക്ടർ റാലിയിൽ പങ്കെടുക്കാൻ പഞ്ചാബിൽ നിന്ന് ഉൾപ്പെടെ കർഷകർ ഡൽഹി അതിർത്തിയിൽ എത്തി. അതേസമയം കഴിഞ്ഞ ഡിസംബർ 15 ന് രജിസ്റ്റർ ചെയ്ത യു.എ.പി.എ കേസിൽ കർഷക നേതാക്കൾ അടക്കമുള്ളവരോട് ഇന്നും നാളെയുമായി ഡൽഹി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ എന്‍.ഐ.എ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ കർഷക സംഘടനകൾ സുപ്രീം കോടതിയെ സമീപിക്കും എന്ന് വ്യക്തമാക്കി. രാജ്യത്തിനകത്ത് കുഴപ്പങ്ങളുണ്ടാക്കാൻ ഖലിസ്ഥാൻ അനുകൂല സംഘടനകളായ സിഖ് ഫോർ ജസ്റ്റിസ്, ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്സ്, ബബ്ബാർ ഖാൽസ ഇന്‍റർനാഷണൽ, ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് എന്നിവ ഗൂഢാലോചന നടത്തുന്നുവെന്നാണ് കേസ്. കർഷ സമരത്തിന്‍റെ മുൻനിരയിലുള്ള നേതാവ് ബൽദേവ് സിംഗ് സിർസ, സുരേന്ദർ സിംഗ് തിക്രിവാള്‍, പല്‍വീന്ദർ സിംഗ്, പ്രദീപ് സിംഗ്, ലോബല്‍ജിത് സിംഗ്, കർണാല്‍ സിംഗ് എന്നിവർ നോട്ടീസ് ലഭിച്ചവരില്‍പ്പെടുന്നു. കലാകാരന്മാർ, ഡ്രൈവർമാർ, മാധ്യമപ്രവർത്തകർ തുടങ്ങി നിരവധി പേർക്കും സമന്‍സ് ലഭിച്ചിട്ടുണ്ട്. കേസിനെ സമരവുമായി അനാവശ്യമായി കൂട്ടിക്കെട്ടുകയാണെന്നും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും കർഷക സംഘടനകള്‍ പ്രതികരിച്ചു. കാർഷിക നിയമങ്ങളിൽ റിപ്പോർട്ട് സമർപ്പിക്കാന്‍ രൂപീകരിച്ച സമിതിയിലെ നിലവിലെ അംഗങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാൻ യൂണിയൻ ലോക്ശക്തി സുപ്രീം കോടതിയെ സമീപിച്ചു. അംഗങ്ങൾ സർക്കാർ അനുകൂല നിലപാടുകൾ ഉള്ളവരെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10