Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മോദിയുടെ പരാമര്‍ശം ക്രൂരം: ഉമ്മന്‍ ചാണ്ടി; ക്രാന്തദര്‍ശിയായ ഒരു പ്രധാനമന്ത്രിയെ ഇകഴ്ത്തിക്കെട്ടാന്‍ മോദിയെപ്പോലൊരു പ്രധാനമന്ത്രിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല

മോദിയുടെ പരാമര്‍ശം ക്രൂരം: ഉമ്മന്‍ ചാണ്ടി;  ക്രാന്തദര്‍ശിയായ ഒരു പ്രധാനമന്ത്രിയെ ഇകഴ്ത്തിക്കെട്ടാന്‍ മോദിയെപ്പോലൊരു പ്രധാനമന്ത്രിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല
രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച രാജീവ് ഗാന്ധിയെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം അങ്ങേയറ്റം ക്രൂരമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ഇന്ത്യ കണ്ട ഏറ്റവും ക്രാന്തദര്‍ശിയായ ഒരു പ്രധാനമന്ത്രിയെ ഇകഴ്ത്തിക്കെട്ടാന്‍ മോദിയെപ്പോലൊരു പ്രധാനമന്ത്രിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്കു കടക്കുമ്പോള്‍ പരാജയം തുറിച്ചുനോല്‍ക്കുന്ന മോദിയുടെ സമനില തെറ്റിയിരിക്കുന്നു. എന്തും വിളിച്ചു പറയുന്ന അവസ്ഥയിലേക്ക് അദ്ദേഹം കൂപ്പുകുത്തി. പ്രധാനമന്ത്രി പദത്തിന് അപമാനം ഏല്‍പ്പിച്ചാണ് മോദി പടിയിറക്കത്തിനു തയാറെടുക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബോഫോഴ്‌സ് ആരോപണം ഉന്നയിച്ച ബിജെപി ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്നീട് അധികാരത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ അന്ന് ഇതു സംബന്ധിച്ച് പ്രസിദ്ധീകരിച്ച പത്രവാര്‍ത്തകള്‍ക്കപ്പുറം ഒന്നും കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. പാര്‍ലമെന്ററിന്റെ സംയുക്ത സമിതി രൂപീകരിച്ച് 50 സിറ്റിംഗ് നടത്തിയശേഷം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പുതുതായൊന്നും കണ്ടെത്താനായില്ല. പാര്‍ലമെന്റിനകത്തും പുറത്തും രാജീവ് ഗാന്ധി നിരപരാധിത്വം തെളിയച്ചപ്പോള്‍ റഫാല്‍ ഇടപാടില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമിതി അന്വേഷിക്കണമെന്ന ആവശ്യം പോലും മോദി നിരസിക്കുകയായിരുന്നെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. എല്ലാവിധ സുരക്ഷാസംവിധാനങ്ങളെയും മാറ്റിവച്ച് ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച ജനകീയനായ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി. രാജ്യത്തെ 21-ാം നൂറ്റാണ്ടിലേക്ക് കൈപിടിച്ചു നയിച്ച രാജീവ് ഗാന്ധിയെ മോദി അധിക്ഷേപിച്ചാലും ഇന്ത്യന്‍ ജനത എന്നും നന്ദിയോടെ സ്മരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Related articles

See all
Popular News

'ക്രീം തേച്ചാലൊന്നും സൗന്ദര്യം ഉണ്ടാവില്ല; അംഗീകാരമില്ലാത്ത ഫെയ്സ് ക്രീമുകളുടെ വില്‍പ്പന ന...

Popular News

ചെന്നൈയില്‍ അനിരുദ്ധ് - കാവ്യ വിവാഹ വിരുന്നിനെത്തി മുഖ്യമന്ത്രി വി.ഡി. സതീശന്‍; ഒപ്പം മകള്...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: യു ഷറഫലിക്ക് സ്‌പോണ്‍സര്‍ രണ്ട് കോടി നല്‍കി; നിര്‍ണായക രേഖകള്‍...

Popular News

ഫെയര്‍നെസ് ക്രീം ഉപയോഗിച്ച 17-കാരിക്ക് വൃക്കരോഗം; അന്വേഷണം ആരംഭിച്ച് പൊലീസ്

Save your stories

Sign in