Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

‘കൊണ കൊണാന്ന് ചോദിക്കരുത്, ഞാൻ വല്ലതുമൊക്കെ പറയും' ; മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി എംഎം മണി

‘കൊണ കൊണാന്ന് ചോദിക്കരുത്, ഞാൻ വല്ലതുമൊക്കെ പറയും' ; മാധ്യമപ്രവർത്തകരോട്  ക്ഷുഭിതനായി എംഎം മണി
  തിരുവനന്തപുരം : അദാനിയും വൈദ്യുതി ബോർഡുമായുള്ള 8850 കോടിയുടെ കരാറുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ മാധ്യമപ്രവർത്തകരോട് കയർത്ത് മന്ത്രി എംഎം മണി. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ‘കൊണ കൊണാന്ന് എന്നോട് ചോദിക്കരുത്. ഞാൻ പറയുന്നത് കേൾക്ക്. എന്നിട്ട് അതുകൊടുക്കാൻ പറ്റുമെങ്കിൽ കൊടുക്ക്. അല്ലേൽ പൊയ്ക്കോ. എനിക്ക് നിങ്ങളെ കാണാൻ സൗകര്യമില്ല. എന്നോട് അതുമിതുമൊക്കെ ചോദിച്ചാൽ ഞാൻ വല്ലതുമൊക്കെ പറയും. അറിയാമല്ലോ..’ എന്നായിരുന്നു ക്ഷുഭിതനായി എംഎം മണിയുടെ പ്രതികരണം. അദാനിയും വൈദ്യുതി ബോർഡുമായുള്ള 8850 കോടിയുടെ കരാറിന്‍റെ വിശദാംശങ്ങളാണ് പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്. 25 വർഷത്തേക്കാണ് കരാർ. ഒരു യൂണിറ്റ് വൈദ്യുതി ഒരു രൂപ നിരക്കിൽ കിട്ടുമെന്നിരിക്കെയാണ് 2.82 പൈസ നിരക്കിൽ അദാനിയുമായി കരാറെഴുതിയിരിക്കുന്നത്. 1000 കോടിയുടെ ലാഭം അദാനിക്ക് നേടിക്കൊടുക്കുന്നതാണ് കരാർ. അദാനിക്ക് കുത്തകയുള്ള കാറ്റിൽ നിന്നുള്ള വൈദ്യുതി തെരഞ്ഞെടുക്കുക വഴി ആയിരം കോടി രൂപയുടെ ലാഭമാണ് ഇടതു സർക്കാർ അദാനിക്ക് നൽകുന്നത്. കുറഞ്ഞ വിലയ്ക്ക് പാരമ്പര്യേതര ഊർജം ലഭിക്കുമായിരുന്നിട്ടും ഇത്തരം ഒരു കരാറിൽ ഒപ്പിട്ടതിനു പിന്നിൽ വൻ അഴിമതിയുണ്ടെന്നും കരാർ റദ്ദാക്കണമെന്നും രമേശ് ചെന്നിത്തല സർക്കാരിനോട് ആവശ്യപ്പെട്ടു.

Related articles

See all
Popular News

"ഊരിയ വാൾ ഉറയിലിടണം"; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Popular News

ചിന്നക്കനാലിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചതോ...

Popular News

അട്ടപ്പാടി–മണ്ണാർക്കാട് പട്ടികജാതി ഫണ്ട് തട്ടിപ്പ്: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; വിജിലൻസ...

Popular News

ഇന്നും രക്ഷയില്ല; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചുവെന്ന് CCF

Save your stories

Sign in