Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഇന്ധനവില വര്‍ധിപ്പിച്ച് ജനങ്ങളെ മോദി കൊള്ളയടിക്കുന്നു, ജനദ്രോഹ നടപടി അവസാനിപ്പിക്കണമെന്ന് എം.എം.ഹസ്സന്‍

ഇന്ധനവില വര്‍ധിപ്പിച്ച് ജനങ്ങളെ മോദി കൊള്ളയടിക്കുന്നു, ജനദ്രോഹ നടപടി അവസാനിപ്പിക്കണമെന്ന് എം.എം.ഹസ്സന്‍
  മഹാമാരി സൃഷ്ടിച്ച ദുരിതത്തിനിടയില്‍ ദിനംപ്രതി ഇന്ധനവില വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന നടപടി പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനിപ്പിക്കണമെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസ്സന്‍. കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ പെട്രോളിന് 3.32 രൂപയും ഡീസലിന് 3.26 രൂപയുമാണ് വര്‍ധിപ്പിച്ചത്. അന്താരാഷ്ട്ര കമ്പോളത്തില്‍ ക്രൂഡോയിലിന് ബാരലിന് 30 ഡോളറില്‍ താഴെമാത്രം വിലയുള്ളപ്പോഴാണ് മോദി സര്‍ക്കാരിന്റെ ഈ ഇരുട്ടടി. എണ്ണവില വരും ദിവസങ്ങളില്‍ ഇനിയും വര്‍ധിപ്പിക്കുമെന്നാണ് ലഭ്യമായ വിവരം. എണ്ണകമ്പനികളുടെ മാര്‍ക്കറ്റിംഗ് മാര്‍ജിന്‍ വര്‍ധിപ്പിക്കാനെന്ന പേരിലാണ് ഈ വില വര്‍ധിപ്പിക്കുന്നത്. പകല്‍ക്കൊള്ളയാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് വരുമാനവും തൊഴിലും നഷ്ടപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് പകരം ദുരിതകയത്തില്‍ അവരെ മുക്കിക്കൊല്ലുകയാണ് മോദി സര്‍ക്കാര്‍.വര്‍ധിപ്പിച്ച ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എണ്ണകമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ തയ്യാറാകണം. അല്ലെങ്കില്‍ ജനങ്ങളുടെ രോഷാഗ്നിയില്‍ മോദിയും കേന്ദ്രസര്‍ക്കാരും വെന്തുവെണ്ണീറാകുമെന്നും ഹസ്സന്‍ പറഞ്ഞു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in