Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രവാസികള്‍ ക്വാറന്‍റൈന്‍ ചെലവ് വഹിക്കണമെന്ന പ്രഖ്യാപനം; ഇരട്ടചങ്കന്‍റെ ഇരട്ടമുഖം വ്യക്തമായെന്ന് എം.എം ഹസ്സന്‍

പ്രവാസികള്‍ ക്വാറന്‍റൈന്‍ ചെലവ്  വഹിക്കണമെന്ന പ്രഖ്യാപനം; ഇരട്ടചങ്കന്‍റെ ഇരട്ടമുഖം വ്യക്തമായെന്ന് എം.എം ഹസ്സന്‍
  മടങ്ങിവരുന്ന പ്രവാസികള്‍ ക്വാറന്‍റൈന്‍ ചെലവ് സ്വന്തമായി വഹിക്കണമെന്ന പ്രഖ്യാപനത്തിലൂടെ സി.പി.എമ്മുകാര്‍ ഇരട്ടചങ്കനെന്ന് പാടിപുകഴ്ത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ  ഇരട്ടമുഖം വ്യക്തമായെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് എം.എം.ഹസ്സന്‍. പ്രവാസികള്‍ക്ക് ക്വാറന്‍റൈന്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതും കേന്ദ്രസര്‍ക്കാരിന് ഉറപ്പുനല്‍കിയതും സംസ്ഥാന സര്‍ക്കാരാണ്. 2.50 ലക്ഷം പേര്‍ക്ക് ക്വാറന്‍റൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയെന്ന് പ്രഖ്യാപിച്ചതും മുഖ്യമന്ത്രിയാണ്. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് ആറുമാസത്തെ ശമ്പളം നല്‍കുമെന്ന് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ദുബായ് സന്ദര്‍ശന വേളയില്‍ പറഞ്ഞിട്ടുള്ളതാണ്. അങ്ങനെ പ്രവാസികള്‍ക്കായി കരുതിവെച്ച തുകയില്‍ നിന്നെങ്കിലും ക്വാറന്‍റൈന്‍ ചെലവിനുള്ള തുക നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. പ്രളയകാലഘട്ടത്തില്‍ കേരളത്തിന് കൈത്താങ്ങായ പ്രവാസിസമൂഹത്തോട് കാണിക്കുന്ന ഏറ്റവും മനുഷ്യത്വരഹിതമായ നടപടിയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. തൊഴിലും വരുമാനവും നഷ്ടപ്പെട്ട് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്‍റൈന്‍ ചെലവ് വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തീരുമാനം പുനപരിശോധിക്കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in