Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കോഴിക്കോട് പാര്‍ലമെന്‍റിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എം.കെ രാഘവന്‍ എം.പിയുടെ സഹായം; 10000 കിലോ അരി കൈമാറി

കോഴിക്കോട് പാര്‍ലമെന്‍റിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എം.കെ രാഘവന്‍ എം.പിയുടെ സഹായം; 10000 കിലോ അരി കൈമാറി
MK-Raghavan കോഴിക്കോട് പാര്‍ലമെന്‍റിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എം.കെ രാഘവന്‍ എം.പിയുടെ സഹായം.പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ സഹായത്തോടുകൂടി 10000 കിലോ അരി ജില്ലാ കളക്ടര്‍ സാമ്പശിവ റാവുവിന് അദ്ദേഹം കൈമാറി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷനിലെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് 10000 കിലോ അരിയും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അദ്ദേഹം കൈമാറിയിരുന്നു. ഇതോടെ പാര്‍ലമെന്‍റ് മണ്ഡലത്തിലേക്കായ് ആകെ 20000 കിലോ അരി ലഭ്യമാക്കിയതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. എം.കെ രാഘവന്‍ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം കോഴിക്കോട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ തദ്ദേസസ്വയംഭരണ സ്ഥാപനങ്ങളിലേക്കായി പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്‍റെ സഹായത്തോട് കൂടി 10000 (പതിനായിരം) കിലോ അരി ജില്ലാ കളക്ടര്‍ എസ് സാമ്പശിവ റാവുവിന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വെച്ച് കൈമാറി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ സഹായത്തോട് കൂടി കോഴിക്കോട് കോര്‍പ്പറേഷന്‍ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് 10000 (പതിനായിരം) കിലോ അരി ഇന്നലെ എം.പി മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് കൈമാറിയിരുന്നു. മണ്ഡലത്തിലെ ബാക്കിവരുന്ന 3 മുനിസിപ്പാലിറ്റികള്‍, 28 പഞ്ചായത്തുകള്‍ എന്നിവയ്ക്കായുള്ള 10000 (പതിനായിരം) കിലോ അരിയാണ് ഇന്ന് ജില്ലാ കളക്ടര്‍ക്ക് കൈമാറിയത്.
ഇതോടെ പാര്‍ലമെന്‍റ് മണ്ഡലത്തിലേക്കായ് ആകെ 20000 (ഇരുപതിനായിരം) കിലോ അരി ലഭ്യമാക്കി. കലക്ടര്‍ക്ക് ഇന്ന് കൈമാറിയ അരി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ മുഖേന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറും.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in