Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ.ടി ജലീലിന്‍റെ ഗൺമാന്‍റെ ഫോൺ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

കെ.ടി ജലീലിന്‍റെ ഗൺമാന്‍റെ ഫോൺ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു
  മലപ്പുറം : മന്ത്രി കെ.ടി ജലീലിന്‍റെ ഗൺമാന്‍റെ മൊബൈൽ ഫോൺ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഗൺമാൻ പ്രജീഷിന്‍റെ എടപ്പാളിലെ വീട്ടിലെത്തിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഫോൺ  പിടിച്ചെടുത്തത്. ഫോൺ കസ്റ്റംസ് സംഘം പരിശോധിച്ച് വരികയാണ്. പ്രജീഷിന്‍റെ രണ്ട് സുഹൃത്തുക്കളെയും കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ റംസാൻ കിറ്റുകൾ സംബന്ധിച്ച് സ്വർണക്കടത്ത് കേസ് പ്രതി സരിത്ത് പ്രജീഷുമായി നടത്തിയ ഫോൺ സംഭാഷണങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ പരിശോധനകൾക്കായാണ് മൊബൈൽ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. റംസാൻ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട തുക ഇടപാടു സംബന്ധിച്ച ഫോൺവിളി വിവാദങ്ങൾ അടക്കം നിലനിൽക്കെയാണ് കസ്റ്റംസ് ഫോൺ കസ്റ്റഡിയിലെടുത്തത്.  മതഗ്രന്ഥം വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കസ്റ്റംസും എൻഫോഴ്സ്മെന്‍റും എൻഐഎയും നേരത്തെ പരിശോധനകൾ നടത്തിയിരുന്നു. ഇതിന്‍റെ  ഭാഗമായാണ് ജലീലിന്‍റെ ഗൺമാനെ കേന്ദ്രീകരിച്ചും ഇപ്പോൾ അന്വേഷണം നടക്കുന്നത്

Related articles

See all
Popular News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സംസ്ഥാന വ്യാപകമായി ഇന്ന് ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്; സംസ്ഥാനതല ഉദ്ഘാടനം മ...

Popular News

'കണക്ക് പറയേണ്ടത് പാര്‍ട്ടി പറഞ്ഞ് തന്നെ തീര്‍ക്കും'; ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കോ...

Popular News

'ചക്കക്കൊമ്പന്‍' ദൗത്യം ഇന്നും തുടരും; ചിന്നക്കനാല്‍ മേഖലയില്‍ നിരോധനാജ്ഞ

Save your stories

Sign in