മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുൻപിൽ ഇന്ന് ഹാജരാവില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി നടപടികളും നിലവിലുള്ള നിയമസഭാ സമ്മേളനവും ചൂണ്ടിക്കാട്ടിയാണ് ഇന്ന് ഹാജരാകാൻ കഴിയില്ലെന്ന് വ്യക്തമാക്കി അദ്ദേഹം ഇ.ഡിക്ക് കത്തയച്ചത്.
അതേസമയം, ഇന്ന് ഹാജരാകാത്ത സാഹചര്യത്തിൽ തുടർനടപടികളുമായി മുന്നോട്ട് പോകാനാണ് ഇ.ഡി അന്വേഷണ സംഘത്തിന്റെ തീരുമാനം. മറ്റൊരു തീയതി നിശ്ചയിച്ച് പിണറായി വിജയന് വീണ്ടും സമൻസ് അയക്കാനാണ് ഇ.ഡിയുടെ നീക്കം.
മാസപ്പടി കേസ്: പിണറായി വിജയൻ ഇന്ന് ഇ.ഡിക്ക് മുൻപിൽ ഹാജരാവില്ല; കാരണം വ്യക്തമാക്കി കത്തയച്ചു