Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം ; ശബരിമല ക്ഷേത്ര നട തുറന്നു,വന്‍ ഭക്തജന തിരക്ക്

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം ; ശബരിമല ക്ഷേത്ര നട തുറന്നു,വന്‍ ഭക്തജന തിരക്ക്
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്ര നട തുറന്നു. ശബരിമലയില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ആദ്യ ദിനം മുപ്പതിനായിരം പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തത്. പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങും നടന്നു. ഇന്ന് പുതിയ മേല്‍ശാന്തിമാരാണ് ശബരിമല മാളികപ്പുറം ക്ഷേത്ര നടകള്‍ തുറന്നത്. ശബരിമല മേല്‍ശാന്തിയായി അരുണ്‍കുമാര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി ടി വാസുദേവന്‍ നമ്പൂതിരിയും ഇന്നലെയാണ് ചുമതലയേറ്റത്. വൈകീട്ട് നാലിന് കണ്ഠരര്‍ രാജീവര്‍, മകന്‍ കണ്ഠരര്‍ ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി എന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിയിച്ചു. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാം പടി ഇറങ്ങി ഇരുമുടിക്കെട്ടുമായി തിരുമുറ്റത്ത് കാത്തു നിന്ന അരുണ്‍കുമാര്‍ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരിയെയും കൈപ്പിടിച്ച് പതിനെട്ടാംപടിയിലൂടെ സോപാനത്തേക്ക് ആനയിച്ചു.

Related articles

See all
Popular News

ശബരിമല ഹെൽപ്പ് ഡെസ്ക് സന്ദർശിച്ച് ശശി തരൂർ എം.പി; അന്നദാനത്തിൽ പങ്കാളിയായി, യൂത്ത് കോൺഗ്രസ...

Popular News

അയ്യപ്പഭക്തർക്ക് കൈത്താങ്ങായി ശബരിമല ഹെൽപ്പ് ഡെസ്ക്; ഉദ്ഘാടനം നിർവഹിച്ച് ആഭ്യന്തര മന്ത്രി...

Popular News

ശബരിമല മുന്നൊരുക്കം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി മുഖ്യമന്ത്രി 3.36 കോടി രൂപ അനുവദിച്ച...

Popular News

ശബരിമല നട ഇന്ന് തുറക്കും; പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും

Save your stories

Sign in