കോൺഗ്രസ് നേതാവും മുൻ കബഡി താരവുമായ മമത നാരായണൻ നായർ അന്തരിച്ചു
Jaihind TV News Report
Jaihind TV Web Desk
July 30, 2026
1 min read
കാസർകോട്: കുറ്റിക്കോൽ പടുപ്പിലെ ആദ്യകാല കോൺഗ്രസ് നേതാവും പ്രമുഖ വ്യാപാരിയുമായിരുന്ന മമത നാരായണൻ നായർ (75) അന്തരിച്ചു. കുറ്റിക്കോൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ മുൻ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം പടുപ്പിൽ 'മമത സ്പെയർ പാർട്സ്' എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. പൊതുരംഗത്ത് സജീവമായിരുന്ന അദ്ദേഹം മുൻകാലങ്ങളിൽ അറിയപ്പെടുന്ന കബഡി താരവും നാടക നടനുമായിരുന്നു. പടുപ്പിലെ വീട്ടുവളപ്പിൽ ഭൗതികശരീരം സംസ്കരിച്ചു. പി.കെ. കാർത്യായനിയാണ് ഭാര്യ. പി.കെ. ഹരികൃഷ്ണൻ, പി.കെ. ജ്യോതി ലക്ഷ്മി എന്നിവർ മക്കളാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10