Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ലോക്ക്ഡൗണിനെ തുടര്‍ന്ന്‌ ഹൈദരാബാദില്‍ കുടുങ്ങിയ വൃദ്ധദമ്പതികള്‍ക്ക്‌ പ്രതിപക്ഷ നേതാവിന്‍റെ സഹായഹസ്തം; ഭക്ഷണവും  താമസസൗകര്യവും വൈദ്യസഹായവും ലഭ്യമാക്കി

ലോക്ക്ഡൗണിനെ തുടര്‍ന്ന്‌ ഹൈദരാബാദില്‍ കുടുങ്ങിയ വൃദ്ധദമ്പതികള്‍ക്ക്‌ പ്രതിപക്ഷ നേതാവിന്‍റെ സഹായഹസ്തം; ഭക്ഷണവും  താമസസൗകര്യവും വൈദ്യസഹായവും ലഭ്യമാക്കി
  ലോക്ക്ഡൗണിനെ തുടര്‍ന്ന്‌ ഹൈദരാബാദില്‍ കുടുങ്ങിയ സീനിയര്‍ സിറ്റിസണ്‍സിന് സഹായമേകി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  പാലക്കാട്  സ്വദേശികളായ ചന്ദ്രന്‍-രമ ദമ്പതികള്‍ക്കാണ്  പ്രതിപക്ഷ നേതാവിന്‍റെ സഹായമെത്തിയത്.  അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക്ഡൗണില്‍ കൈയ്യിലുണ്ടായിരുന്ന പണവും മരുന്നും തീര്‍ന്നതോടെ ദുരിതത്തിലായ ഇരുവര്‍ക്കും പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തില്‍ താമസസൗകര്യവും, ഭക്ഷണവും, അപ്പോളോ ആശുപത്രിയില്‍ വൈദ്യപരിശോധനയും തരപ്പെടുത്തി നല്‍കുകയായിരുന്നു. സ്വകാര്യ ആവശ്യത്തിനായി ഹൈദരാബാദിലെത്തിയതായിരുന്നു ദമ്പതികള്‍.  സഹായത്തിനായി കേരളത്തിലെ ഉദ്യോഗസ്ഥരെയും, മന്ത്രിമാരേയും ബന്ധപ്പെട്ടെങ്കിലും  ഒരു സഹായവും ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് പ്രതിപക്ഷനേതാവിന്‍റെ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടുന്നത്. മണിക്കൂറുകള്‍ക്കകം പ്രതിപക്ഷ നേതാവ് സഹായം ലഭ്യമാക്കി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഓപ്പറേഷന് വിധേയനായ ചന്ദ്രന് വൈദ്യ പരിശോധന അടിയന്തരമായി വേണ്ടി വന്നപ്പോഴാണ്  ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ അതിനുവേണ്ട സൗകര്യങ്ങള്‍ തരപ്പെടുത്തി നല്‍കിയത്.  ഓപ്പറേഷന്‍റെ  ചെലവ് വഹിക്കുന്നതിന് വേണ്ട സംവിധാനവും പ്രതിപക്ഷ നേതാവ് ഇടപെട്ട് ലഭ്യമാക്കിയിരുന്നു. ഹൈദരാബാദിലെ മലയാളി അസോസിയേഷന്‍റെ സഹായവും ഇക്കാര്യത്തില്‍ ലഭ്യമാക്കാന്‍ പ്രതിപക്ഷനേതാവിന് സാധിച്ചു.  

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in