Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഇവരെയൊക്കെ നാട്ടുകാര്‍ അറിയണം': റിപ്പോര്‍ട്ടര്‍ ചാനലില്‍ അപമര്യാദയായി പെരുമാറിയ വ്യക്തിയുടെ പേര് വെളിപ്പെടുത്തി മുന്‍ മാധ്യമ പ്രവര്‍ത്തക

'ഇവരെയൊക്കെ നാട്ടുകാര്‍ അറിയണം': റിപ്പോര്‍ട്ടര്‍ ചാനലില്‍ അപമര്യാദയായി പെരുമാറിയ വ്യക്തിയുടെ പേര് വെളിപ്പെടുത്തി മുന്‍ മാധ്യമ പ്രവര്‍ത്തക
ന്യൂസ് ഡെസ്‌ക്കില്‍ പീഡനം നേരിട്ടതായി റിപ്പോര്‍ട്ടര്‍ ചാനലിലെ മുന്‍ മാധ്യമ പ്രവര്‍ത്തക വെളിപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിയിലെ അസിസ്റ്റന്റ് ന്യൂസ് എഡിറ്ററായ ക്രിസ്റ്റി എം. തോമസ് ആണ് തന്നോട് മോശമായി പെരുമാറിയതെന്നാണ് ഇവര്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. ക്രിസ്റ്റി എം. തോമസ് തനിക്ക് ഒരു നല്ല സുഹൃത്തും ഒരു സഹോദരനെപ്പോലെയും ആയിരുന്നുവെന്ന് അഞ്ജന പറഞ്ഞു. എന്നാല്‍ പിന്നീട് അയാളുടെ പെരുമാറ്റത്തില്‍ മാറ്റം വന്നത് പതിയെയാണ് മനസ്സിലാക്കിയത്. തന്നോട് മാത്രമല്ല, ഇതിനു മുന്‍പ് അവിടെ ജോലി ചെയ്തിരുന്ന മറ്റു സ്ത്രീകളോടും ഇയാള്‍ മോശമായി പെരുമാറിയിട്ടുണ്ടെന്നും അഞ്ജന വ്യക്തമാക്കി. സംഭവം നടന്ന ശേഷം ഈ വിഷയം സ്ഥാപനത്തില്‍ അറിയിക്കാന്‍ ശ്രമിച്ചപ്പോള്‍, തന്നെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചത്. ക്രിസ്റ്റി എം. തോമസിന്റെ കുടുംബത്തെ ഓര്‍ത്ത് ഈ വിവരം പുറത്തു പറയാതിരിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ തന്നെ വീണ്ടും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും അവര്‍ പറയുന്നു. സ്ഥാപനത്തില്‍ നിന്ന് നേരിട്ട മാനസിക പീഡനം കാരണമാണ് താന്‍ ഒടുവില്‍ രാജി വെക്കാന്‍ നിര്‍ബന്ധിതയായത്. ഈ വിഷയം തന്നെ മാനസികമായി വളരെയധികം ബാധിച്ചെന്നും, എന്നാല്‍ നല്ല സുഹൃത്തുക്കളുടെ പിന്തുണയാണ് ഈ അവസ്ഥയില്‍ പിടിച്ചുനില്‍ക്കാന്‍ സഹായിച്ചതെന്നും മാധ്യമ പ്രവര്‍ത്തക പറഞ്ഞു. ഇത്തരം ആളുകള്‍ക്ക് മാനുഷിക പരിഗണന നല്‍കേണ്ടതില്ലെന്നും, ക്രിസ്റ്റി എം. തോമസിനെപ്പോലെയുള്ളവരെ സമൂഹം തിരിച്ചറിയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Related articles

See all
Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Popular News

ശബരിമല ഹെൽപ്പ് ഡെസ്ക് സന്ദർശിച്ച് ശശി തരൂർ എം.പി; അന്നദാനത്തിൽ പങ്കാളിയായി, യൂത്ത് കോൺഗ്രസ...

Popular News

അയ്യപ്പഭക്തർക്ക് കൈത്താങ്ങായി ശബരിമല ഹെൽപ്പ് ഡെസ്ക്; ഉദ്ഘാടനം നിർവഹിച്ച് ആഭ്യന്തര മന്ത്രി...

Save your stories

Sign in