Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു ; 76 % കടന്ന് പോളിങ് ; കൂടുതല്‍ വയനാട്ടില്‍

രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു ; 76 % കടന്ന് പോളിങ് ; കൂടുതല്‍ വയനാട്ടില്‍
  തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ സമയം അവസാനിച്ചു.  പല പോളിങ് സ്റ്റേഷനുകളിലും വോട്ടെടുപ്പ് തുടരുകയാണ്. 5 ജില്ലകളിലുമായി ഇതുവരെ 75.75% പോളിങ്ങാണ് രേഖപ്പെടുത്തിയത്. കോട്ടയം - 73.55, എറണാകുളം- 76.48, തൃശൂർ - 74.32, പാലക്കാട്- 77.22, വയനാട് - 78.97 എന്നിങ്ങനെയാണു ജില്ലകളിലെ പോളിങ്. കൊച്ചി കോർപ്പറേഷനിൽ 60.02, തൃശൂർ കോർപ്പറേഷനിൽ 61.19 ശതമാനം വീതവും വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭരണത്തിന് എതിരായ ജനവികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. യുഡിഎഫ് വമ്പിച്ച മുന്നേറ്റം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. ഉയര്‍ന്ന പോളിങ് ശതമാനവും യു.ഡി.എഫ്. പ്രവര്‍ത്തകരുടെ ആവേശവും കണക്കിലെടുക്കുമ്പോള്‍ നല്ല മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.    

Related articles

See all
Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Popular News

ശബരിമല ഹെൽപ്പ് ഡെസ്ക് സന്ദർശിച്ച് ശശി തരൂർ എം.പി; അന്നദാനത്തിൽ പങ്കാളിയായി, യൂത്ത് കോൺഗ്രസ...

Popular News

ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം; 7 ആശുപത്രികളും 22 വൈദ്യസഹായ കേന്ദ്രങ്ങളും സജ്ജം

Save your stories

Sign in