Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഓഗസ്റ്റ് 31 വരെ വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ കിട്ടാക്കടമായി പ്രഖ്യാപിക്കരുത്; മൊറോട്ടോറിയം ഹർജികളില്‍ ഇടക്കാല ഉത്തരവ്

ഓഗസ്റ്റ് 31 വരെ വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ കിട്ടാക്കടമായി പ്രഖ്യാപിക്കരുത്; മൊറോട്ടോറിയം ഹർജികളില്‍ ഇടക്കാല ഉത്തരവ്
Supreme-Court-of-India   ന്യൂഡല്‍ഹി: ഓഗസ്റ്റ് 31 വരെ കുടിശ്ശിക വരുത്തിയ അക്കൗണ്ടുകൾ രണ്ടു മാസത്തേയ്ക്ക് നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതി.  മൊറോട്ടോറിയം നീട്ടി നൽകണമെന്ന ഹർജികളിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. പിഴ പലിശ ഇടാക്കുന്നതിൽ ആർ ബി ഐ കൂടുതൽ വ്യക്തത വരുത്തണം.  കേസിൽ സെപ്റ്റംബർ 10ന് കോടതിയിൽ തുടർ വാദം നടക്കും. ഓഗസ്റ്റ് 31 വരെ കുടിശിക വരുത്തിയവരെ സഹായിക്കുന്ന സമീപനമാണ് സുപ്രീംകോടതി സ്വീകരിച്ചത്. അശോക് ഭൂഷൻ, സുഭാഷ് റെഡി, എം ആർ ഷാ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് തീരുമാനം. മൊറട്ടോറിയം സംബന്ധിച്ച പൊതുതാല്‍പര്യ ഹർജികളിൽ  സുപ്രീംകോടതിയിൽ വിശദമായി വാദം കേട്ടു.  മൊറട്ടോറിയവും പിഴ പലിശയും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി. മൊറാട്ടോറിയം പ്രഖ്യാപിക്കുന്നതിന്‍റെ ഗുണം ജനങ്ങൾക്ക് ലഭിക്കണം. ആ ഘട്ടത്തിൽ പലിശയും പലിശയുടെ മേൽ പലിശയും ഈടാക്കുന്നത് ജനങ്ങളെ ദുരിതത്തിലാക്കും. അതിനാൽ പിഴ പലിശ ഇടാക്കുന്നതിൽ ആർ ബി ഐ കൂടുതൽ വ്യക്തത വരുത്തണം എന്ന് സുപ്രീം കോടതി പറഞ്ഞു. പഴയ മൊറോട്ടോറിയത്തിനു പകരം പുതിയ ആനുകൂല്യങ്ങളടക്കം മൊറോട്ടോറിയം നൽകുന്നത് സംബന്ധിച്ച് ആർ.ബി.ഐയുടെ സർക്കുലറിൽ വിശദീകരിച്ചിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു. കേസിൽ തുടർവാദം സെപ്റ്റംബർ 10ന് നടക്കും.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഡൽഹിയിൽ ബിഎസ്-6 വാഹനങ്ങൾ മാത്രം മതി: കർശന നിലപാടുമായി സുപ്രീംകോടതി

Popular News

വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്ര മുന്നറിയിപ്പ്: രഹസ്യവിവരങ്ങൾ പങ്കുവയ്ക്കരുത്; വെബ് അക്കൗണ...

Popular News

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്: പ്രതി ഇര്‍ഫാന്‍ സിറാജ് പാഡയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീ...

Save your stories

Sign in